ഗായകന്‍ എം ജയചന്ദ്രന്‍ കേരളാ ബാങ്കില്‍ അക്കൗണ്ട് തുറന്നു

കേരളത്തിന്‍റെ സ്വന്തം ബാങ്ക് കേരളാ ബാങ്കില്‍ അക്കൗണ്ട് തുറന്ന് ഗായകനും സംഗീത സംവിധായകനുമായ എം ജയചന്ദ്രന്‍. കേരളാ ബാങ്കിന്‍റെ തിരുമല ശാഖയിലാണ് എം ജയചന്ദ്രന്‍ അക്കൗണ്ട് തുറന്നത്.

എം ജയചന്ദ്രന്‍ അക്കൗണ്ട് തുറന്ന വിവരം സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെയ്സ്ബുക്ക് വ‍ഴിയാണ് പങ്കുവച്ചത്.

ഗോപി കോട്ടമുറിക്കല്‍ പ്രസിഡണ്ടും എംകെ കണ്ണന്‍ വൈസ് പ്രസിഡണ്ടുമായി കേരളാ ബാങ്കിന്‍റെ ആദ്യ ഭരണ സമിതി നവംബര്‍ 27ന് ചുമതലയേറ്റിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here