ഇന്ത്യ സ്വന്തമായി നിര്‍മിച്ച കൊവിഡ്-19 പ്രതിരോധ വാക്സിന്‍ കൊവാക്സിന്‍ വീണ്ടും വിവാദത്തില്‍. വാക്സിന്‍ സ്വീകരിച്ച ഹരിയാന ആഭ്യന്ത്രമന്ത്രി അനില്‍ വിജ്ജിന് കൊവിഡ്-19 സ്ഥിരീകരിച്ചതോടെയാണ് വാക്സിന്‍റെ ഫലത്തെ കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ ഉയരുന്നത്. വാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് മന്ത്രി വാക്സിന്‍ സ്വീകരിച്ചത്. തനിക്ക് കൊവിഡ് ബാധിച്ച വിവരം അറിയിച്ചതും മന്ത്രിതന്നെയാണ്. നവംബര്‍ 20 നാണ് അനില്‍ വിജ്ജ് വാക്സിന്‍ സ്വീകരിച്ചത്.
നേരത്തെ വാക്സിന്‍റെ ആദ്യഘട്ട പരീക്ഷണത്തില്‍ തന്നെ വാക്സിന്‍ സ്വീകരിച്ച യുവാവിന് ന്യൂമോണിയ ബാധിച്ചിട്ടും വാക്സിന്‍ പരീക്ഷണം നിര്‍ത്തിയില്ലെന്നതരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്‍ ആയ കൊവാക്‌സിന്‍ സ്വീകരിച്ച ഹരിയാന അഭ്യന്തരമന്ത്രി അനില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്.
ആഗസ്തില്‍ നടന്ന ആദ്യ ട്രയലില്‍ വാക്സിന്‍ സ്വീകരിച്ച 35 കാരന് രണ്ട് ദിവസത്തിനുള്ളില്‍ ന്യൂമോണിയ സ്ഥീരീകരിച്ചിരുന്നു. മുന്‍പ് ഒരു അസുഖവുമില്ലാതിരുന്ന യുവാവിന് വാക്സിന്‍ സ്വീകരിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ന്യൂമോണിയ ബാധിച്ചിട്ടും വാക്സിന്‍ പരീക്ഷണം താത്ക്കാലികമായി നിര്‍ത്തിവെച്ചില്ല എന്നാണ് ഉയരുന്ന ആരോപണം.
സാധാരണയായി വാക്സിന്‍ പരീക്ഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പാര്‍ശ്വഫലം കണ്ടെത്തിയാല്‍ ട്രയല്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുന്നതാണ് നടപടി. പിന്നീട് വിദഗ്ധ പരിശോധനയ്ക്കും പഠനങ്ങള്‍ക്കും ശേഷം മാത്രമേ ഗവേഷണം വീണ്ടും തുടരുകയുള്ളൂ.

Get real time update about this post categories directly on your device, subscribe now.