തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെൻ്ററിൻ്റെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് സൈദ്ധാന്തികനും സർസംഘചാലകനുമായിരുന്ന എം എസ് ഗോൾവാൾക്കറുടെ പേര് നൽകാനുള്ള പ്രഖ്യാപനം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് വി.എം സുധീരൻ.
രാജ്യത്തിന്റെ അഭിമാനമായ ഒരു സ്ഥാപനത്തെയും ജനങ്ങളെയും അപമാനിച്ചിരിക്കുകയാണ്. ഈ നടപടി റദ്ദാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടു.

Get real time update about this post categories directly on your device, subscribe now.