കോവിഡ് കാലത്തെ പ്രചരണത്തിന് മൊബൈൽ ആപ്പിന്റെ സഹായം തേടി സ്ഥാനാർഥി. തിരുവനന്തപുരം നഗരസഭയിലെ മേലാംകോട് വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായ അക്ഷയ ആണ് മൊബൈൽ ആപ്പ് വഴി വോട്ട് തേടുന്നത്
കോവിഡ് കാലത്ത് നേരിട്ട് കണ്ടു വോട്ടുചോദിക്കൽ വലിയ വെല്ലവിളിയാതൊടെയാണ് മേലാകോട് വാര്‍ഡില്‍ മല്‍സരിക്കുന്ന വിഎസ് അക്ഷയയാണ് മെബൈല്‍ അപ്പിന്‍റെ സാഹായത്തോടെ വോട്ട് അഭ്യര്‍ത്ഥന ആരംഭിച്ചത്. . ക്വാറെന്‍റെയിനുളളവരിലേക്ക് തന്‍റെ തന്‍റെ പ്രചരണം എത്തിക്കുന്നതിനാണ് അക്ഷയ ഈ നൂതന മാര്‍ഗ്ഗം അവലംബിച്ചത്.
പ്രചാരണത്തിൽ സജീവമായി ഉണ്ടായിരുന്ന ചിലർ നിരീഷണത്തിൽ പോകേണ്ടി വന്നതോടെയാണ് ബദൽ മാർഗങ്ങളെക്കുറിച്ച് ആലോചിച്ചത് .വിജയിച്ചാൽ വാർഡിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളും മൊബൈല്‍ ആപ്പിലൂടെ സ്ഥാനാർത്ഥി വിശദീകരിക്കുന്നുണ്ട്. കൊച്ചിയിലെ സ്ട്രോക്സ് ടെക്നോളജി നിർമ്മിച്ച മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോർ ലഭ്യമായതോടെ കാര്യങ്ങൾ എളുപ്പമായതായി അക്ഷയ പറയുന്നു
സ്ഥാനാർഥിയുടെ പ്രചാരണത്തിന്റെ വിശദാംശങ്ങൾ മൊബൈൽ ആപ്പിലൂടെ വോട്ടർമാരുടെ വിരൽത്തുമ്പിൽ കിട്ടും.ഹാൻഡ്ബോൾ ദേശീയ താരമാണ് 23കാരിയായ അക്ഷയ .ആയിരത്തിലധികം പേർ ഇതിനോടകം ആപ്പ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു :

Get real time update about this post categories directly on your device, subscribe now.