വെല്‍ഫെയര്‍പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം; സഖ്യം തിരിച്ചടിയാവുമോ എന്ന ആശങ്കയില്‍ യുഡിഎഫ്

എ െഎ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും വെല്‍ഫെയര്‍പാര്‍ട്ടി ക്ക് വേണ്ടി പ്രചാരണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ യു ഡി എഫ്- വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം പരസ്യമായി. അതേ സമയം ചൊവ്വാഴ്ച്ച തിരഞ്ഞെടുപ്പ് നടക്കുന്ന തെക്കന്‍ കേരളത്തില്‍ വെല്‍ഫെയര്‍ പാട്ടിയുമായുളള സഖ്യം തിരിച്ചടിയാവുമോ എന്ന ആശങ്ക യു ഡി ഫിനുണ്ട്.

വെഫെയര്‍പാര്‍ട്ടിയുമായുളള ബന്ധത്തെക്കുറിച്ച് കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ഉമ്മന്‍ ചാണ്ടി നടത്തിയ
പ്രസ്താവനയാണിത്. ഇനി എന്താണ് യാഥാര്‍ത്്ഥ്യമെന്ന് നോക്കാം. ഉദുമ ഗ്രാമപഞ്ചായത്തിലെ 20ാം വാര്‍ഡില്‍ യു ഡി എഫ്
പിന്തുണയോടെ മത്സരിക്കുവന്നത് വെല്‍ഫെയര്‍പാര്‍ട്ടിയുടെ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി പി കെ അബ്ധുളളയാണ്.

ഇനി ഈ ഫോട്ടോകാണാം.പി കെ അബ്ദുളളക്ക് വേണ്ടി പ്രചാരണം നടത്തുന്നത് മറ്റാരുമല്ല, എ െഎ സി സി ജനല്‍സെക്രട്ടറി ഉമ്മന്‍ ചാണ്ടി തന്നെ. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുമായുളള സഖ്യം രഹസ്യമാക്കി വെക്കാനായിരുന്നു യു ഡി എഫ് നോതാക്കളുടെ ധാരണ . എന്നാല്‍ തെരഞ്ഞെടുപ്പ് സഖ്യം മുന്‍നിര്‍ത്തി യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ജമാഅത്ത് ഇസ്ളാമി ആമീറുമായി
നടത്തിയ ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്തുവിട്ടതോടെയാണ് രഹസ്യം പരസ്യമായത്.

സംസ്ഥാനത്തുടനീളം നിരവധി വാര്‍ഡുകളില്‍ യു ഡി എഫും വെല്‍പെയര്‍ പാര്‍ട്ടിയും കൈകോര്‍ക്കുമ്പോള്‍ ഇത്തരമൊരു
ധാരണയേ ഇല്ലെന്ന് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ അവര്‍ത്തിച്ചു കൊണ്ടിരുന്നു. എന്നാല്‍ ഇതിനിടയില്‍ മുല്ലപ്പളളി രാമച്ന്ദരന്‍ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്ന ഫോട്ടോയും പുറത്തുവന്നു. ഏലം കുളത്തെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വേണ്ടിയായ്ിരുന്നു മുല്ലപ്പളളിയുടെ പ്രചാരണം.

യു ഡി എഫിലെ ചില നോതാക്കള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള ബന്ധം തുറന്ന് സമ്മതിക്കുമ്പോള്‍ ചില നേതാക്കള്‍ നിഷേധിക്കുന്നു.
ഇത്തരമൊരു തന്ത്രം പയറ്റുന്നതിന് പിറകില്‍ ഒരു കാരണമുണ്ട്. മലബാറില്‍ നേട്ടം ലക്ഷ്യം കണ്ട് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി
കൈകോര്‍ക്കുമ്പോള്‍ ഇതേസഖ്യം തെക്കന്‍കേരളത്തില്‍ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടാവുമോ എന്ന ആശങ്ക യു ഡി എഫിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here