
തൃശൂർ ജില്ലയിലെ 50 ൽ അധികം സീറ്റുകളിൽ കോണ്ഗ്രസ് വെൽഫെയർ പാർട്ടി പരസ്യ ധാരണ.തൃശൂർ കൊടുങ്ങല്ലൂർ താലൂക്ക് എറിയാട് പഞ്ചായത്തിൽ കൊണ്ഗ്രസ് സിറ്റിംഗ് സീറ്റ് വെൽഫെയർ പാർട്ടിക്ക് വിട്ട് നൽകി.ജമാഅത്തെ ഇസ്ലാമി കേരളാ അമീറും മുൻ അഖിലേന്ത്യ അമീറുമായിരുന്നാ സിദ്ധീഖ് ഹസന്റെ വർഡിലാണ് പരസ്യ ധാരണ.
കോണ്ഗ്രസ് വെൽഫെയർ പാർട്ടി ധാരണ കോണ്ഗ്രസ് നേതാക്കൾ പരസ്യമായി നിഷേധിക്കുമ്പോഴും തൃശൂർ ജില്ലയിൽ മാത്രം 50 ൽ അധികം സീറ്റുകളിൽ കോണ്ഗ്രസ് വെൽഫെയർ പാർട്ടിയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്.വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 41 സീറ്റിലും ചാവക്കാട്, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി നഗരസഭകളിലെ ഓരോ സീറ്റിലും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലായി 6 ഡിവിഷനിലും വെൽഫെയർ പാർട്ടി സ്ഥാനാർഥികൾ UDF പിന്തുണയോടെയാണ് മത്സരിക്കുന്നത്.നേതാക്കൾ പരസ്യമായി സഖ്യം തള്ളി പറയുമ്പോഴും ഇവിടങ്ങളിൽ പര്യസമായി ചുവരെഴുത്തും പ്രചാരണ ബോർഡുകളും ദൃശ്യമാണ്.
എറിയാട് ഗ്രാമ പഞ്ചായത്തിൽ സിറ്റിംഗ് സീറ്റ് തന്നെ വെൽഫെയർ പാർട്ടിക്ക് വേണ്ടി കോണ്ഗ്രസ് വിട്ട് നൽകി.ജമാഅത്തെ ഇസ്ലാമി കേരളാ അമീറും മുൻ അഖിലേന്ത്യ അമീറുമായിരുന്നാ സിദ്ധീഖ് ഹസന്റെ വർഡിലാണ് പരസ്യ ധാരണ.കഴിഞ്ഞ രണ്ടു തവണയും കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ച സീറ്റാണ് ഇത്തവണ വെൽഫയർ പാർട്ടിക്ക് വിട്ടുകൊടുത്തത്.
വെൽഫെയറുമായി നേരിട്ട് ഏറ്റുമുട്ടിയാണ് മുൻ കാലങ്ങളിൽ കൊണ്ഗ്രസ് ഇവിടെ വിജയിച്ചിരുന്നത്.വെൽഫെയർ പാർട്ടി കോണ്ഗ്രസ് അവിശുദ്ധ സഖ്യം മുൻനിർത്തി വർഗീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ് തൃശൂർ ജില്ലയിലെ ബിജെപി നേതൃത്വവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here