തീയിൽ പൊള്ളിച്ച മീനുമായി ലാലേട്ടൻ അടുക്കളയിൽ:ഞാൻ റെസിപ്പി കൊണ്ടല്ല പാചകം ചെയ്യുന്നത്,സ്നേഹം കൊണ്ടാണ്

ഈ അടുത്ത് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് മോഹൻലാലും ഭാര്യയും ചേർന്നുള്ള ദീപാവലി പാചകചിത്രങ്ങളായിരുന്നു.ദുബൈയിൽ മോഹൻലാൽ സ്വന്തമാക്കിയ പുതിയ ഫ്ലാറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.മോഹൻലാൽ പാചകത്തെ ഏറ്റവുമധികം ഇഷ്ട്ടപ്പെടുന്ന ഒരാൾ കൂടിയാണ് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.ഇതേ കാര്യം അദ്ദേഹത്തെ പരിചയമുള്ള എല്ലാവരും പറയാറും ഉണ്ട്.

പാചകത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ് മോഹൻലാലിനോട് ജെ ബി ജംഗ്ഷനിൽ ചോദിച്ചപ്പോൾ ഏറ്റവുമധികം നന്നായി ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന ആളാണ് ഞാൻ എന്നാണ് മോഹൻലാൽ മറുപടി പറഞ്ഞത്.ഏറ്റവും നന്നയി ഭക്ഷണം കഴിക്കുന്ന ആൾ നല്ല പാചകക്കാരനായതിൽ അത്ഭുദപ്പെടാനില്ല.

എന്താണ് പാചകമായി ചെയ്യുന്നതെന്നൊന്നും അറിയില്ല.പക്ഷെ ചെയ്തു കഴിയുമ്പോൾ രുചിയുണ്ടായിരിക്കും.രണ്ടാമത് ഉണ്ടാക്കാൻ പറഞ്ഞാൽ എനിക്കറിയില്ല.ഞാൻ അടുത്തുണ്ടാക്കിയ ഒരു ചിക്കൻ കറി ഭയങ്കര ഹിറ്റായിരുന്നു എന്നും ലാൽ.അമേരിക്കയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ ചെല്ലുമ്പോൾ അവിടെത്തെ കുട്ടികൾക്ക് പല ഭക്ഷണങ്ങളും ഉണ്ടാക്കി കൊടുക്കാറുണ്ട് .അവരത് വളരെ ഇഷ്ടത്തോടെ കഴിക്കുന്നത് കാണുമ്പോൾ സന്തോഷം .എന്താണ് പാചകരഹസ്യം എന്ന് ചോദിച്ചാൽ ഞാൻ റെസിപ്പി കൊണ്ടല്ല പാചകം ചെയ്യുന്നത്,സ്നേഹം കൊണ്ടാണ് എന്ന് മറുപടി .എവിടെയെങ്കിലും ഇഷ്ട്ടപ്പെട്ട രുചി കിട്ടിയാൽ അതിന്റെ റെസിപ്പി ചോദിച്ച് മനസിലാക്കാറുണ്ട് .എഴുതി വാങ്ങാറുമുണ്ട് എന്നും ലാൽ കൂട്ടിച്ചേർക്കുന്നു.

ഇപ്പോഴിതാ ലാലേട്ടന്റെ ഏറ്റവും പുതിയ പാചക പരീക്ഷണം കണ്ടോളൂ. അദ്ദേഹത്തിന്റെ സുഹൃത്തും വ്യവസായിയുമായ സമീര്‍ ഹംസയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ കാണുമ്ബോള്‍ എപ്പോഴത്തെയും പോലെയുള്ള കുക്കിങ്‌ അല്ല എന്ന് മനസിലാകും .തീയിൽ പൊളിച്ച മീനാണ് ലാലേട്ടന്റെ ഇത്തവണത്തെ വിഭവം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News