സെറ ഫ്രാൻസിസ് എന്ന കുഞ്ഞു ബേക്കർ ആണ് മകൾക്കായി കേക്ക് ഉണ്ടാക്കിയത് . കഴിച്ചിട്ടുള്ളതിൽ ഏറ്റവും നല്ല കേക്ക് : ഗീതു മോഹൻദാസ്

സെറ ഫ്രാൻസിസ് എന്ന കുഞ്ഞു ബേക്കർ ആണ് മകൾക്കായി കേക്ക് ഉണ്ടാക്കിയത് . കഴിച്ചിട്ടുള്ളതിൽ ഏറ്റവും നല്ല കേക്ക്  : ഗീതു മോഹൻദാസ്

മകൾ ആരാധനയുടെ പിറന്നാൾ ദിനത്തിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സംവിധായികയും നടിയുമായ ഗീതു മോഹൻദാസ്. കേക്കിന്റെ ചിത്രത്തോടൊപ്പം ഇൻസ്റ്റഗ്രാം പോസ്റ്റിൽ നൽകിയിരിക്കുന്ന കുറിപ്പിൽ കേക്കിന്റെ വിശേഷങ്ങൾ കൂടിയുണ്ട് .സെറ ഫ്രാൻസിസ് എന്ന 13കാരിയായ കുഞ്ഞു ബേക്കർ ആണ് ഈ കേക്ക് ഉണ്ടാക്കിയത് . കഴിച്ചിട്ടുള്ളതിൽ ഏറ്റവും നല്ല കേക്ക് കഷണം ഇതാണെന്നും ഈ പിറന്നാൾ കേക്കിനെക്കുറിച്ച് ഗീതു പറയുന്നു.

“13 വയസുള്ള ബേക്കറായ സെറയാണ് പിറന്നാൾ കേക്ക് ഉണ്ടാക്കിയത് . ഞാൻ കഴിച്ച ഏറ്റവും മികച്ച കേക്ക് കഷണം. നേരിട്ട് അവൾക്ക് എത്തിച്ചുകൊടുക്കാൻ പറ്റുന്ന ഓർഡറുകൾ ഏറ്റെടുക്കാൻ അവൾ തയ്യാറാണ്. താങ്ക് യൂ സെറാ കുട്ടി,” എന്നാണ് സ്നേഹത്തോടെ ഗീതുവിന്റെ കുറിപ്പ്.

ആരാധനയുടെ ജന്മദിനത്തിൽ ഗീതു മകളുടെ ചിത്രങ്ങൾ രാവിലെ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പിറന്നാള് കാരി ആരാധന എന്ന് അടിക്കുറിപ്പോടെ ആയിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News