രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിക്ക് ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണം; കേന്ദ്രത്തിന് കത്തയച്ച്‌ മുഖ്യമന്ത്രി

രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിക്ക് ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് അയച്ചു.

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ, ശാസ്ത്ര സാങ്കേതിക, ഭൂമിശാസ്ത്ര വകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ദ്ധനാണ് മുഖ്യമന്ത്രി ഇക്കാര്യം സംബന്ധിച്ച്‌ കത്തയച്ചത്.

രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിക്ക് ഗോൾവാൾക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ഈ ഗവേഷണ സ്ഥാപനത്തിന് വിഖ്യാത ഇന്ത്യൻ ശാസ്ത്രജ്ഞൻ്റെ പേരിടണമെന്നും ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തയച്ചത്.

ഗവേഷണ കേന്ദ്രത്തിന്റെ പേര് മാറ്റുന്ന കാര്യം പരിഗണിക്കപ്പെടുന്നുവെന്നത് മാദ്ധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞതെന്നും രാജ്യത്തെ പരമപ്രധാനമായ ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്നായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി രാഷ്ട്രീയപരമായ ഭിന്നതകള്‍ക്ക് അതീതമാണെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News