കണ്ണുപൊത്തി കളിച്ച് അച്ഛനും മകനും :ചാക്കോച്ചന്റെയും മകന്റെയും പുതിയൊരു ഫോട്ടോ

സോഷ്യൽ മീഡിയയിൽ കുഞ്ചാക്കോബോബനെക്കാൾ ആരാധകരാണ് മകൻ ഇസഹാക് എന്ന ഇസക്കുട്ടന്.ഇസയുടെ ഒട്ടേറെ ചിത്രങ്ങൾ ചാക്കോച്ചൻ ആരാധകരുമായി പങ്കു വെക്കാറുമുണ്.ചാക്കോച്ചന്റെയും മകന്റെയും പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ചാക്കോച്ചൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. അച്ഛനും മകനും കൈകൊണ്ട് മുഖം മറച്ചിരിക്കുകയാണ് ചിത്രത്തില്‍.

When you can’t stand to 😌see your Appan getting a year Older!!!
🎂#Nov2ndVibes🥳

Posted by Kunchacko Boban on Friday, December 4, 2020

ചാക്കോച്ചന്റെ പിറന്നാൾ ഈ കഴിഞ്ഞ മാസമായിരുന്നു. ജന്മദിന ആഘോഷത്തില്‍ എടുത്ത ഫോട്ടോയാണ് ഇത്.ഒരേ വേഷമിട്ട അച്ഛന്റെയും മകന്റെയും ചിത്രങ്ങൾ അന്നും വൈറൽ ആയിരുന്നുകൈ കൊണ്ട് മുഖം മറച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബനും മകന്‍ ഇസഹാക്കും. അപ്പന് ഒരു വയസുകൂടി പ്രായമാകുന്നത് കണ്ടുനില്‍ക്കാന്‍ കഴിയാത്തപ്പോള്‍ എന്നാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്.

എന്തായാലും ഫോട്ടോയും കുറിപ്പും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.നിഴല്‍ ആണ് കുഞ്ചാക്കോ ബോബന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച്‌ പൂര്‍ത്തിയാക്കിയ ചിത്രം.നിഴലിന്റെ ലൊക്കേഷൻ ചിത്രത്തിൽ നയൻ താരക്കൊപ്പമുള്ള ഇസയുടെ ചിത്രവും വൈറൽ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News