ഡ്രൈവർ ഇല്ലാതെ വണ്ടി ഓടുമോ ?ഇനി മുതൽ ഈ ചോദ്യത്തിന് ഓടും എന്നും ഉത്തരം നൽകാം

ഡ്രൈവർ ഇല്ലാതെ വണ്ടി ഓടുമോ ?ഇനി മുതൽ ഈ ചോദ്യത്തിന് ഓടും എന്നും ഉത്തരം നൽകാം
ലോകത്ത് തന്നെ ആദ്യമായി ചൈനീസ് നിരത്തുകളില്‍ ഡ്രൈവര്‍ ഇല്ലാ ടാക്സികള്‍ ഓടിത്തുടങ്ങി. ചൈനയിലെ ഷെന്‍ഷെനിലാണ് ഡ്രൈവര്‍ വേണ്ടാത്ത ടാക്സികള്‍ വികസിപ്പിച്ചത്.മറ്റ് പൈലറ്റ് പ്രോഗ്രാമുകളില്‍ എന്ന പോലെ ഇതില്‍ ഡ്രൈവര്‍മാരില്ല

വെര്‍ച്വല്‍ സജ്ജീകരണങ്ങളുമായി സിറ്റിയ്ക്കുള്ളില്‍ എവിടെയും കാറിന് പോകാനാകും എന്നതാണ് പ്രത്യേകത . ഓട്ടോഎക്സ് എന്ന കമ്പനിയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. നഗരത്തിലൂടെ ഡ്രൈവറില്ലാതെ തന്നെ കാറുകള്‍ സഞ്ചരിയ്ക്കുന്നതിന്‍െറ വീഡിിയോയുംഇവർ പങ്കു വെച്ചിട്ടുണ്ട്.വമ്പൻ ട്രക്കുകൾക്കും കാൽനടക്കാര്‍ക്കും ഒക്കെ ഇടയിലൂടെെയാണ് ആളുകളുമായി കാര്‍ സൂക്ഷ്മതോടെ നീങ്ങുന്നത്.

സാങ്കേതിക വിദ്യയിലുള്ള വിശ്വാസം തന്നെയാണ് സുരക്ഷയ്ക്ക് കാറിൽ ഡ്രൈവര്‍മാരില്ലാതെ തന്നെ പൈലറ്റ് സ്റ്റഡിയുമായി മുന്നോട്ട് പോകാൻ കമ്പനിയെ പ്രേരിപ്പിച്ചത്.സ്റ്റാർട്ടപ്പിന്റെ പരീക്ഷണങ്ങളുടെ ഭാഗമായാണ് നഗരത്തിലെ നിരത്തുകളിലൂടെ വാഹനം ഓടിക്കുന്നത്.

ഇത് പൊതുജനങ്ങള്‍ക്കായി വിട്ടുകൊടുത്തിട്ടില്ല. പൊതുജനങ്ങളുമായി ചൈനീസ് നഗരങ്ങളിലെ വിവിധ നിരത്തുകളിലൂടെ ഡ്രൈവറില്ലാത്ത കാറുകള്‍ സഞ്ചരിക്കാൻ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൂടെ കാത്തിരിക്കേണ്ടി വരും എന്ന് സൂചന .കമ്പനി ഇതിൽ പൂര്‍ണമായി വിജയിച്ചാൽ മറ്റു നഗരങ്ങളിലേയ്ക്കും രാജ്യങ്ങളിലേയ്ക്കും സേവനം വ്യാപിപ്പിയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here