ചരിത്രം കുറിച്ച് വെഹ് റാലി, തദേശ തിരഞ്ഞെടുപ്പിന്‍റെ പ്രചരണാര്‍ത്ഥം എല്‍ഡിഎഫ് സംഘടിപ്പിച്ച വെബ് റാലിയില്‍ അന്‍പത് ലക്ഷം പേര്‍ അണിനിരന്നു. അധികാരമില്ലാത്ത സംസ്ഥാനങ്ങളില്‍ അന്വേഷണ ഏജന്‍സികളെ ബിജെപി രാഷ്ടീയ വേട്ടക്ക് ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേന്ദ്ര സര്‍ക്കാരിന്‍റെ അന്വേഷണ തപ്പ് കൊട്ടി കോണ്‍ഗ്രസും ലീഗും സ്വീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്‍ഡിഎഫിന്‍റെ വെബ് റാലി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദേശ തിരഞ്ഞെടുപ്പിനോട് അനുമ്പന്ധിച്ച് എല്‍ഡിഎഫ് സംഘടിപ്പിച്ച ശക്തി പ്രകടനമായിരുന്നു വെബ് റാലി. വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ സംസ്ഥാനത്തെ എല്‍ഡിഎഫ് നേതൃനിര ഒന്നടങ്കം വൈബ് റാലിയില്‍ അണി നിരന്നു. അധികാരമില്ലാത്ത സംസ്ഥാനങ്ങളില്‍ അന്വേഷണ ഏജന്‍സികളെ ബിജെപി രാഷ്ടീയ വേട്ടക്ക് ഉപയോഗിക്കുകയാണെന്ന് റാലി ഉല്‍ഘാടനം ചെയ്ത് കൊണ്ട് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
മുസ്ലീം മതവിശ്വാസികള്‍ അകറ്റി നിര്‍ത്തുന്ന ജമാ അത്തെ ഇസ്ളാമിയുമായി കൂട്ട് കൂടുന്ന ലീഗിനെതിരെ മുസ്ലീങ്ങളുടെ പ്രതിഷേധം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് പിണറായി കൂട്ടി ചേര്‍ത്തു.
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ എടുത്ത് പറഞ്ഞായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രസംഗിച്ചത്.
ജനതാദള്‍ സംസ്ഥാന പ്രസിഡന്‍റ് മാത്യു ടി തോമസ്, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നേതാവ് ജോസ് കെ മാണി, എന്‍സിപി അധ്യക്ഷന്‍ ടിപി പീതാമ്പരന്‍ മാസ്റ്റര്‍, രാമചന്ദ്രന്‍ കടന്നപളളി, സ്കറിയാ തോമസ്, പ്രൊഫസര്‍ എപി അബ്ദുള്‍ വഹാബ് എന്നീവര്‍ വെമ്പ് റാലിയില്‍ സംസാരിച്ചു.
എല്ലാ വാര്‍ഡിലേയും പ്രധാന കേന്ദ്രത്തില്‍ ജനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പങ്കാളികളായി. ഒരോ കേന്ദ്രത്തിലും അനുവദനീയമായ നൂറ് പേരെ അണി നിരത്തിയായിരുന്നു റാലി. അന്‍പത് ലക്ഷം ആളുകള്‍ ആണ് വെബ് റാലിയില്‍ സംസ്ഥാനത്തെമ്പാടുമായി അണിനിരന്നത്.

Get real time update about this post categories directly on your device, subscribe now.