വാട്സാപ്പിൽ വന്ന ഈ പുതിയ മാറ്റങ്ങൾ അറിയാമോ :

നമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമായി മാറി സ്മാർട്ട് ഫോൺ. ആ സ്മാർട്ട് ഫോണിൽ വാട്സ്ആപ് എന്ന അപ്ലിക്കേഷൻ ആയിരിക്കും നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.സുഹൃത്തുക്കളുമായുള്ള സൗഹൃദം പങ്കിടൽ മുതൽ ഓഫിസ് കാര്യങ്ങൾ വരെ ഈ വാട്സ്ആപ് ചാറ്റിങ്‌ലേക്ക് മാറിയിട്ടുണ്ട്.വാട്സ്ആപ് തന്നെ നമുക്ക് പരിചയപ്പെടുത്തുന്ന മൂന്നു പുതിയ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

വാട്സ്ആപ് ഉപയോഗിക്കുന്ന സമയത്ത് നമ്മുടെ ഫോണിന്റെ സ്റ്റോറേജ് കുറയുക,അല്ലെങ്കിൽ സ്‌പെയിസ് കുറയുക എന്നത് പലപ്പോഴും നമ്മെ വിഷമിപ്പിക്കുന്ന കാര്യമാണ്. സാധാരണയായി നമ്മൾ നമ്മുടെ ഫോണിന്റെ ഗാലറിയിൽ പോയി ഫോട്ടോസ് ഡിലീറ്റ് ചെയ്യാറാണ് പതിവ്.എന്നാൽ വാട്സ്ആപ് തന്നെ ഒരു പുതിയ മാർഗം നമുക്ക് മുന്നിൽ തുറന്നു തരുന്നു.

1.ഏറ്റവും പുതിയ വാട്സ്ആപ്അപ്ഡേറ്റിൽ നമുക്ക് വളരെ എളുപ്പത്തിലും വളരെ വിപുലമായും സ്റ്റോറേജ് കൈകാര്യം ചെയ്യാൻ കഴിയുന്നു.

  • വാട്സ്ആപ് ഓപ്പൺ ആക്കിയ ശേഷം വലത് ഭാഗത്തു മുകളിലായി ഉള്ള മൂന്നു കുത്തിൽ അമർത്തുക.

  • അതിനുശേഷം സെറ്റിങ്സ് എന്ന ഭാഗം ക്ലിക്ക് ചെയ്ത് മെനുവിലേക്കു പോകുക .

  • അവിടെ നാലാമതായി storage and data എന്ന ഒരു ഓപ്ഷൻ കാണാൻ കഴിയും അത് ക്ലിക്ക് ചെയുക.

  • അതിനു ശേഷം വരുന്ന മെനുവിൽ നിന്നും മാനേജ് സ്റ്റോറേജ് എന്നത് ക്ലിക്ക് ചെയുക.

  • ഈ സമയം നമുക്ക് കാണാൻ കഴിയും, നമ്മുടെ ഫോണിന്റെ എത്രത്തോളം സ്റ്റോറേജ് ഓരോ ചാറ്റും അഥവാ ഗ്രൂപ്പും ഉപയോഗിച്ചിട്ടുണ്ടെന്ന് ഉള്ളത്.

  • അവിടെ തന്നെ നമ്മുക്ക് ഓരോ ചാറ്റിനെയും വലതു ഭാഗത്തായി എത്രത്തോളം MB ഉപയോഗിച്ചിട്ടുണ്ട് എന്നതും കാണാൻ കഴിയും. ഇപ്പോൾ ആ ചാറ്റ് നിങ്ങൾക്ക് ആവശ്യമില്ലാത്തതാണെങ്കിലോ അതിൽ നിന്ന് ആവശ്യമില്ലാത്തത് ഡിലീറ്റ് ചെയ്യണം എങ്കിലോ ആ ചാറ്റിന്റെ പേരിനു പുറത്തൂടെ ക്ലിക്ക് ചെയ്താൽ നമുക്ക് കാണാൻ ആയി സാധിക്കും. അവിടെ നിന്ന് ചാറ്റോ അല്ലെങ്കിൽ ആവശ്യമില്ലാത്ത വിഡിയോസോ ഫോട്ടോസൊ ഡിലീറ്റ് ചെയ്യാവുന്നതാണ്

2.രണ്ടാമതായി വാട്സ്ആപ് നൽകുന്ന പുതിയ ഓഫർ സെർച്ച് ഓപ്ഷൻ ആണ്നമുക്ക് ആവശ്യമുള്ള മെസ്സേജുകൾ അല്ലെങ്കിൽ മറ്റു ഫയലുകൾ സെർച്ച് ചെയ്ത് നമ്മൾ നോക്കാറുണ്ട് എന്നാൽ സെർച്ച് ഓപ്ഷനിൽ വളരെ നല്ല ഒരു മാറ്റം വാട്സ്ആപ്കൊണ്ട് വന്നിട്ടുണ്ട്

  • വലതു ഭാഗത്തു മുകളിലായി കാണാൻ കഴിയുന്ന മാഗ്നിഫൈയിങ് ഗ്ലാസ് ഐക്കണിൽ അമർത്തുമ്പോൾ സെർച്ച് ഓപ്ഷൻ വരുന്നത് കാണാൻ പറ്റും

  • അവിടെ നമുക്ക് നിങ്ങൾ അന്വേഷിക്കുന്ന ഫയലുകളുടെ കാറ്റഗറി സെലക്ട് ചെയ്യാൻ പറ്റും.

  • ഉദാഹരണം ഒരു ഫോട്ടോ ആണ് സെർച്ച് ചെയുന്നത് എങ്കിൽ ഫോട്ടോ എന്നതിൽ ക്ലിക്ക് ചെയുക വീഡിയോസ് ആണേൽ വീഡിയോ എന്നത് ക്ലിക്ക് ചെയുക. ഇങ്ങനെ സെർച്ച് ചെയുമ്പോൾ നമ്മൾ സെലക്ട് ചെയ്ത വിഭാഗം അടിസ്ഥാനത്തിൽ മാത്രം റിസൾട്ട് കാണാൻ കഴിയും

3 മൂന്നാമത്തെ ഫീച്ചർ ആണ് ഏറ്റവും പ്രധാനപ്പെട്ടത് ഡിസപ്പിയറിങ് ‌ മെസ്സേജ് എന്ന ഓപ്ഷൻ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അപ്രത്യക്ഷ്യമാകുന്ന മെസ്സേജുകൾ ആക്കാൻ സാധിക്കും എന്നതാണ്

  • ആദ്യമായി നിങ്ങൾക്ക് ആർക്കാണോ അപ്രത്യക്ഷ്യമാകുന്ന മെസ്സേജുകൾ അയക്കാൻ ഉള്ളത് അവരുടെ ചാറ്റ് ഓപ്പൺ ആക്കുക.

  • അതിനു ശേഷം ആ ആളുടെ പേരിന്റെ പുറത്തു ടച്ച് ചെയുക അപ്പോൾ നമുക്ക് അവിടെ ഡിസപ്പിയറിങ് ‌ മെസ്സേജ് എന്ന ഓപ്ഷൻ കാണിക്കും.

  • അതിൽ ക്ലിക്ക് ചെയ്താൽ അത് ഓഫ് ആയിരിക്കും, അത് ഓൺ ചെയ്യാനായി സാധിക്കും. ഇത് ആക്ടിവേറ്റായി ആയി കഴിഞ്ഞാൽ അയക്കുന്ന മെസ്സേജുകൾ 7 ദിവസം കഴിയുമ്പോൾ അപ്രത്യക്ഷ്യം ആകും.

അമൽ ഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News