കൊല്ലം മൈലം ഗ്രാമ പഞ്ചായത്തിൽ ബിജെപി പണം നൽകി വോട്ടു ചോദിക്കുന്ന ദൃശ്യങൾ കൈരളി ന്യൂസ്ന് ലഭിച്ചു.
ബിജെപി നേതാവ് മൈലം സ്വദേശിയുടെ നേതൃത്വത്തിലാണ് നോട്ടു വിതരണം.വോട്ടിന് പണം നൽകുന്ന ദൃശ്യങൾ സഹിതം ബിജെപിക്കെതിരെ ഇടത് സ്ഥാനാർത്ഥി രഞ്ചിനിജയകുമാർ പോലീസിനു പരാതി നൽകി
ഇന്നലെ വൈകീട്ട് 4.51ന് ബിജെപി നേതാവ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വോട്ടിന് പണം നൽകുന്ന ദൃശ്യങളാണ് . മഴയത്ത് വീടിന്റെ തിണ്ണയിലിരുന്ന് പേഴ്സിൽ നിന്ന് നോട്ടുകൾ എടുത്ത് നൽകുകയായിരുന്നു.ഈ സമയം അവിടെ ഉണ്ടായിരുന്നവരുടെ പക്കൽ ബിജെപി സ്ഥാനാർത്ഥിയുടെ പ്രചരണ നോട്ടീസും വോട്ടർ സ്ലിപ്പും ദൃശ്യങളിൽ കാണാം.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് പണം നൽകി വോട്ടു പിടിക്കുന്ന ബിജെപി പ്രവർത്തകർക്കെതിരെ മൈലം പഞ്ചായത്ത് 5ാം വാർഡ് ഇടതുമുന്നണി സ്ഥാനാർത്ഥിയും അംഗൻ വാടി ടീച്ചറുമായ രഞ്ചിനി ജയകുമാർ തെരഞ്ഞെടുപ്പ് കമ്മീഷനും കൊട്ടാരകര പോലീസിനും പരാതി നൽകി.
കള്ളപ്പണം കൊണ്ട് പാവപ്പെട്ട സ്ഥാനാർത്ഥികളെ നേരിടുന്നത് തോൽവി ഭയന്നാണെന്ന് രഞ്ചിനി ജയകുമാർ ചൂണ്ടികാട്ടി.ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങളിൽ പണകൊഴുപ്പുണ്ടെന്ന ആക്ഷേപം നിലനിൽക്കെയാണ് വോട്ടിന് പണം നൽകുന്ന ദൃശ്യങൾ പുറത്തായത്.

Get real time update about this post categories directly on your device, subscribe now.