തരംഗമായി മേതിൽ ദേവികയുടെ ജറുസലേമ ഡാന്‍സ് ചലഞ്ച്

കോവിഡ് കാലത്ത് ഒരുമയും ഐക്യവും പ്രകടിപ്പിക്കുന്നതിനായി ആരംഭിച്ച ചലഞ്ചാണ് ‘ജെറുസലേമ ഡാൻസ് ചലഞ്ച്’. മഹാമാരിയുടെ ദുരിതങ്ങള്‍ക്കിടയിലും സ്വയം മറന്ന് നൃത്തം ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ജറുസലേമ ഡാന്‍സ് ചലഞ്ച് ലോകമെമ്പാടും തരം​ഗമായ് മാറിയിരുന്നു.

ഈ ചലഞ്ചില്‍ പങ്കാളിയായിരിക്കുകയാണ് നര്‍ത്തകി മേതില്‍ ദേവിക.മേതില്‍ ദേവികയുടെ സമൂഹമാധ്യമ പേജിലൂടെ പുറത്തുവന്ന വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്.ഈ വീഡിയോ മറ്റുള്ളവർക്ക് ഒരു പ്രചോദനമാകാം.അതും മേതിൽ ദേവിക കുറിച്ചിട്ടുണ്ട്


ഈ മഹാമാരി വർഷത്തിലെ ഏറ്റവും ആകർഷകവും രസകരവുമായ വെല്ലുവിളികളിൽ ഒന്നായി മാറുകയായിരുന്നു ജറുസലേമ ഡാന്‍സ് ചലഞ്ച്. ഇന്ത്യയിലടക്കം ആയിരക്കണക്കിന് ആളുകൾ ഏറ്റെടുത്ത വെല്ലുവിളി സൈബർ ഇടങ്ങളിൽ വിസ്മയം തീർക്കുകയാണ്. അടിസ്ഥാനപരമായി, ജറുസലേമ ഒരു ദക്ഷിണാഫ്രിക്കൻ ഡി‌ജെയുടെ പാട്ടാണ്. ദക്ഷിണാഫ്രിക്കൻ ഗായകനായ നോംസെബോയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 2020 ജൂലൈ 10നാണ് ​ഗാനം പുറത്തിറങ്ങിയത്. അന്ന് മുതൽ ഗാനം വലിയ പ്രചാരം നേടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News