സ്ഥാനാർത്ഥി സ്വീകരണത്തിനിടെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടൽ നടന്നത് പെരുങ്കടവിള പഞ്ചായത്തിലെ തൃപ്പലവൂർ ജംഗ്ഷനിൽ. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി എം എസ് അനിലിൻ്റെ സ്വീകരണത്തിനിടെയാണ് ഏറ്റുമുട്ടൽ .
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കുന്നത്ത് കാൽ ഡിവിഷനിൽ മൽസരിക്കുന്ന കോൺഗ്രസ് നേതാവ് എം എസ് അനിലിൻ്റെ സ്ഥാനാർത്ഥി സ്വീകരണത്തിനിടെയാണ് കോൺഗ്രസിന് നാണക്കേട് ഉണ്ടാക്കിയ സംഭവം അരങ്ങേറിയത്.
കോൺഗ്രസ് പ്രവർത്തകരും, വിമതരുടെ അനുയായികളും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. പെരുങ്കടവിള പഞ്ചായത്തിലെ തൃപ്പലവൂർ ജംഗ്ഷനിൽ വെച്ചാണ് സംഭവം അരങ്ങേറിയത്.
വിമത സ്ഥാനാർത്ഥിയുടെ അനുയായികൾ നൽകിയ സ്വീകരണം വാഹനത്തിൽ നിന്ന് ഇറങ്ങി എം എസ് അനിൽ ഏറ്റുവാങ്ങി. എന്നാൽ കോൺഗ്രസ് പ്രവർത്തകരുടെ സ്വീകരണം വാഹനത്തിൽ ഇരുന്നാണ് ഏറ്റുവാങ്ങിയത്. ഇതിനെ ചൊല്ലിയായിരുന്നു വാക്കേറ്റവും തമ്മിലടിയും.
ഇരു വിഭാഗത്തെയും പ്രമുഖ നേതാക്കൾ ഇടപ്പെട് രംഗം പിന്നീട് ശാന്തമാക്കി , സഹകരണ ബാങ്ക്എം അഴിമതി കേസിൽ പ്രതി സ്ഥാനാത്തുള്ള എം എസ് അനിലിന് സ്ഥാനാർത്ഥിത്വം നൽകിയത് മുതൽ കോൺഗ്രസിൽ ഉണ്ടായ തർക്കം ആണ് പൊട്ടിത്തെറിയായി മാറിയത്.

Get real time update about this post categories directly on your device, subscribe now.