കോഴിക്കോട് തൂണേരി ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് ബിജെപിക്കാരനെ സ്ഥാനാർഥിയാക്കി മുസ്ലിംലീഗ്. പാറക്കടവ് ഡിവിഷൻ പട്ടികജാതി സംവരണ സീറ്റിൽ എ കെ ഉമേഷ് മത്സരിക്കുന്നത് കോണി ചിഹ്നത്തിൽ. കോലീബി സഖ്യത്തിൻ്റെ ഭാഗമായി ഈ ഡിവിഷനിൽ ബിജെപിക്ക് സ്ഥാനാർഥിയുമില്ല.
കോഴിക്കോട് ചെക്യാട് പഞ്ചായത്തിലെ ആർഎസ്എസ് സ്വാധീന കേന്ദ്രമായ ഉമ്മത്തൂരിലെ ബിജെപി പ്രവർത്തകനായിരുന്നു ഉമേഷ്. മുമ്പ് സോഷ്യൽ മീഡിയയിൽ ബിജെപി പോസ്റ്റുകൾ പിന്തുണച്ചും പ്രചരിപ്പിച്ചും ഉമേഷ് ഇടപെട്ടതായി തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളും കാണാം.
ചെക്യാട് പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ബിജെപി സ്ഥാനാർഥികൾ ഉമേഷിൻ്റെ നാടായ ഉമ്മത്തൂരിൽ നിന്നുള്ളവരാണ്. ഉമേഷിന്റെ പിതൃസഹോദരൻ ചെക്യാട് പഞ്ചായത്ത് നാലാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നു.
യു ഡി എഫ് സ്ഥാനാർഥിയാകുന്നതിന്റെ ഒരു ദിവസം മുമ്പാണ് ഉമേഷിന് ലീഗ് മെമ്പർഷിപ്പ് നൽകിയത്. പാറക്കടവ് ഡിവിഷനിൽ ഉമേഷ് കോണി ചിഹ്നത്തിൽ മത്സരത്തിന് ഇറങ്ങിയതോടെ ബിജെപിയ്ക്ക് സ്ഥാനാർത്ഥിയും ഇല്ല. പാറക്കടവ് ഡിവിഷനിലെ കോലീബി സഖ്യം സമൂഹ മാധ്യമങ്ങളിലും ചർച്ചയാണിപ്പോൾ.

Get real time update about this post categories directly on your device, subscribe now.