ആഘോഷമില്ലാതെ അവസാനം; ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; കൊട്ടിക്കലാശമില്ല

ചരിത്രത്തിലാദ്യമായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പിന് ആഘോഷങ്ങളില്ലാതെ ഒരു പ്രചരണകാലം അവസാനിക്കുന്നത് സംസ്ഥാനത്ത് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നിടത്ത്‌ കൊട്ടിക്കലാശമില്ലാതെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ അവസാനം.

എട്ടിന്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പരസ്യ പ്രചാരണം‌ ഞായറാഴ്‌ച വൈകിട്ട്‌ ആറോടെ അവസാനിക്കും‌. കൊവിഡ്‌ പ്രതിസന്ധി ഒഴിയാത്തതിനാലാണ്‌ കൊട്ടിക്കലാശമില്ലാത്തത്‌.

ജാഥ, ആൾക്കൂട്ടമുണ്ടാക്കുന്ന പരിപാടി എന്നിവ ഒഴിവാക്കണം. പ്രചാരണ സമയം അവസാനിച്ചാലുടൻ പുറത്തുനിന്ന്‌ പ്രചാരണത്തിനെത്തിയവർ വാർഡുകൾക്ക്‌ പുറത്തുപോകണം. സ്ഥാനാർഥിക്കും ഏജന്റിനും വാർഡിൽ കഴിയാം. കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാനാർഥികള്‍ക്കെതിരെ ജില്ലാ അധികൃതർ നടപടി സ്വീകരിക്കും.

പ്രചാരണ വാഹനം കൂടുതൽസമയം നിർത്തിയിട്ട് അനൗൺസ്‌മെന്റ് നടത്തുന്നത് ഒഴിവാക്കണം. ഇത്‌ പൊലീസ്‌ നിരീക്ഷിക്കണം. നിർദേശം ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നടപടിയുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel