കര്‍ഷക സമരത്തിന് പിന്‍തുണയറിയിച്ച് ബ്രിട്ടീഷ് എംപിമാരുടെ കത്ത്

പതിനൊന്നാം ദിവസത്തിലേക്ക് കടന്ന രാജ്യത്തെ കര്‍ശക സമരത്തിന് രാജ്യത്തിന് അകത്തും പുറത്തും പിന്‍തുണ വര്‍ദ്ധിച്ചുവരുന്ന കാ‍ഴ്ചയാണ് കാണാന്‍ ക‍ഴിയുന്നത്. സമരത്തിന് പിന്‍തുണയുമായി ബ്രിട്ടീഷ് എംപിമാരുടെ കത്ത്. 36 ബ്രിട്ടീഷ് എംപിമാരാണ് കര്‍ഷക സമരത്തിന് പിന്‍തുണയറിയിച്ച് ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബിന് കത്തയച്ചിരിക്കുന്നത്.

ലേബര്‍പാര്‍ട്ടി, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളിലെ എംപിമാരാണ് കത്തയച്ചിരിക്കുന്നത്. മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനും കത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്. വിഷയത്തില്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

ബ്രിട്ടനിലെ സിഖുകാര്‍ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് നിലവില്‍ ഇന്ത്യയില്‍ നടക്കുന്നത് ഇത് സംസാരിക്കുന്നതിന് ഉടന്‍ തങ്ങള്‍ക്ക് ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറിയുമായി ഉടനടി ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് യോഗം ചേരണമെന്നും ആവശ്യപ്പെടുന്നുണ്ട്.

‘ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ബാധിക്കുമെങ്കിലും ഇത് സിഖുകാര്‍ക്കും പഞ്ചാബുമായി ബന്ധമുള്ളവര്‍ക്കും പ്രത്യേക ആശങ്കയുണ്ടാക്കുന്ന വിഷയമാണ്. നിരവധി ബ്രിട്ടീഷ് സിഖുകാരും പഞ്ചാബികളും ഈ വിഷയം അവരുടെ എംപിമാരെ അറിയിച്ചിട്ടുണ്ട്,’ കത്തില്‍ പറയുന്നു.

ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചു കൊണ്ട് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തു വന്നതിനു പിന്നാലെയാണ് ബ്രിട്ടീഷ് എംപിമാരും സമാന നിലപാട് എടുത്തിരിക്കുന്നത്. ഗുരുനാനാക്കിന്റെ ജന്മജിനത്തില്‍ നടത്തിയ ഓണ്‍ലൈന്‍ പരിപാടിയിലാണ് ട്രൂഡോ ഇന്ത്യയിലെ കര്‍ഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് സംസാരിച്ചത്.

കര്‍ഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയില്‍നിന്നും വരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും സമാധാനപരമായി പോരാടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് കാനഡ നിലകൊള്ളുന്നതെന്നും ട്രൂഡോ പറഞ്ഞിരുന്നു. ജസ്റ്റിന്‍ ട്രൂഡോയും ചില കനേഡിയന്‍ മന്തിമാരും എംപിമാരും നടത്തിയ പരാമര്‍ശങ്ങളോട് രൂക്ഷ ഭാഷയിലാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

എന്നാല്‍ കാനഡയുടെ ഈ പ്രതികരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിഷേധത്തിലാണ്. പ്രതിഷേധ സൂചകമായി കാനഡ വിളിച്ചുചേര്‍ത്ത കൊവിഡ് യോഗം ബഹിഷ്കരിക്കാനാണ് ഇന്ത്യയുടെ തീരുമാനം. കാനഡ വിളിച്ചുചേര്‍ത്ത വിദേശകാര്യമന്ത്രിമാരുടെ യോഗമാണ് ബഹിഷ്കരിക്കുക. അടുത്തയാ‍ഴ്ച നടക്കുന്ന യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി പങ്കെടുക്കാന്‍ സാധ്യതയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here