ബയോടെക്നോളജി കാമ്പസിന് ഗോൾവള്‍ക്കറുടെ പേര് നല്‍കാനുള്ള നീക്കം കേരളത്തെ അപമാനിക്കാന്‍: പുരോഗമന കലാസാഹിത്യ സംഘം

കേരളത്തില്‍ ആരംഭിക്കുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോ ടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗോള്‍വര്‍ക്കറുടെ പേര് നല്‍കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പുരോഗമന കലാസാഹിത്യസംഘവും.

ഇങ്ങനെ ഒരു പേര് നല്‍കുന്നത് സംസ്ഥാനത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പരോഗമന കലാസാഹിത്യസംഘം പ്രതികരിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാനക്കമ്മിറ്റിയുടെ പ്രസ്താവന.

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ കാമ്പസിന് ആർ.എസ്.എസ്.മേധാവിയായിരുന്ന ഗോൾവാൽക്കറുടെ പേരു നൽകുന്നത് അത്യന്തം പ്രതിഷേധകരമാണ്.

യുക്തിചിന്തയുടേയും ശാസത്രാവബോധത്തിൻ്റെ ആരോഗ്യ, വിദ്യാഭ്യാസ പുരോഗതിയുടെയും കൊടി പാറിച്ചു നിൽക്കുന്ന നവോത്ഥാനകേരളത്തെ അപമാനിക്കാനുള്ള സംഘപരിവാർ നീക്കമാണ് കേന്ദ്രസർക്കാരിനെ ഉപയോഗിച്ച് നടപ്പാക്കുന്നത്.

കേരളത്തോടും മലയാളികളോടും ഉത്തരേന്ത്യൻ മതരാഷ്ട്രവാദികൾക്കുള്ള ശത്രുതയും വൈരാഗ്യവും പ്രസിദ്ധമാണ്. സംസ്ഥാനത്തിൻ്റെ മുന്നോട്ടുള്ള കുതിപ്പിനെ തകിടം മറിക്കാൻ ബി.ജെ.പി.സർക്കാർ നിരന്തരം ശ്രമിക്കുന്നു.

ശാസ്ത്രചിന്തക്കും ജനാധിപത്യത്തിനും നേർ എതിർദിശയിലേക്ക് സഞ്ചരിച്ച ഒരു മതഭീകരനാണ് ഗോൾവർക്കർ. ദളിത് പിന്നാക്ക ജനവിഭാഗങ്ങൾക്ക് മേലുള്ള സവർണ്ണ ബ്രാഹ്മണ മേധാവിത്തത്തെ പരസ്യമായി ന്യായീകരിച്ചയാളാണ്.

നിരവധി വർഗ്ഗീയ ലഹളകളുടേയും ദളിത് വേട്ടകളുടേയും ആസുത്രകൻ. ഇങ്ങനെയൊരാളുടെ നാമം പേറി നിൽക്കാൻ മാത്രം ഒരു ശാസ്ത്ര ഗവേഷക കേന്ദ്രം എന്തു കുറ്റമാണ് ചെയ്തതെന്ന് മനസ്സിലാവില്ല.

ബി.ജെ.പി.സർക്കാരിൻ്റെ ദുഷിച്ച നീക്കത്തിനെതിരെ പ്രതികരിക്കാൻ മുഴുവൻ സാംസ്കാരിക പ്രവർത്തകരും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു. കാമ്പസിന് ഗോൾവാൽക്കറുടെ പേരു നൽകാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് കേന്ദ്രസർക്കാരിനോട് സംഘം ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News