വോട്ടു ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കേണ്ട 12 കാര്യങ്ങൾ

വോട്ടു ചെയ്യാൻ പോകുന്നവർ ശ്രദ്ധിക്കുക

  • ബൂത്തിന് പുറത്തു അടയാളപ്പെടുത്തിയ സ്ഥലത്തു കാത്ത് നിൽക്കുക: മാസ്ക് ധരിച്ചിരിക്കണം.
  • തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷം ഉദ്യോഗസ്ഥർ അകത്തേക്ക് കടത്തി വിടുന്നവരെ ക്ഷമയോടെ നിൽക്കുക.
  • പോളിംഗ് അസിസ്റ്റന്റ് സാനിറ്റൈസർ നൽകും:കൈകൾ നന്നായി സാനിറ്റൈസ് ചെയ്യുക.
  • ഒരേ സമയം ബൂത്തിൽ മൂന്നുപേർക്കേ ഉണ്ടാകൂ.പോളിംഗ് ഓഫിസർ തിരിച്ചറിയൽ രേഖ ഒന്നുകൂടി ഉറപ്പു വരുത്തും.
  • ആവശ്യപ്പെട്ടാൽ മാത്രം മാസ്ക് മാറ്റുക.
  • രണ്ടാമത്തെ പോളിംഗ് ഓഫിസർ ഇടതു കൈയിലെ ചൂണ്ടു വിരലിൽ മഷി പുരട്ടും .
  • രജിസ്റ്ററിൽ ഒപ്പിട്ടശേഷം സ്ലിപ് കൈപ്പറ്റണം.
  • പ്രിസിഡിങ് ഓഫിസർ കൈവിരലിലെ മഷി പരിശോധിച്ച ശേഷം ,സ്ലിപ് വോട്ടറിൽ നിന്നും കൈപ്പറ്റും.ഇനി വോട്ടു ചെയ്യാം.
  • വോട്ടിങ് മെഷിനിൽ പച്ച ബൾബ് തെളിഞ്ഞിരിക്കും.നിങ്ങളുടെ സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടൺ അമർത്തി കഴിയുമ്പോൾ ഒരു ബീപ്പ് ശബ്ദത്തോടെ ചുമന്ന ലൈറ്റ് തെളിയും.
  • മൂന്നു തലത്തിലെയും വോട്ടു രേഖപ്പെടുത്തി കഴിഞ്ഞാലേ ബീപ്പ് ശബ്ദം കേൾക്കുകയുള്ളു.
  • മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ഒറ്റ വോട്ട് മാത്രം.
  • വോട്ടു ചെയ്ത ശേഷം പുറത്തിറങ്ങുമ്പോൾ കൈകൾ സാനിറ്റൈസ് ചെയ്യുക

വോട്ടിങിന് പോകുമ്പോൾ, സ്വന്തമായി പേന കൊണ്ട് പോകാൻ സാധിക്കുന്നവർക്ക്, അത് കയ്യിൽ കരുതാം. കൊണ്ടു നടക്കാവുന്ന സാനിറ്റൈസർ ,ഒരു എക്സ്ട്രാ മാസ്ക് കരുതുന്നത് നന്ന്.

• പോളിങ്ങ് ബൂത്തിലേക്കുള്ള യാത്ര പൊതുഗതാഗതം വഴിയായാലും, സ്വകാര്യ വാഹനം വഴിയായാലും സുരക്ഷിത അകലം നിലനിർത്തിയാവാൻ ശ്രമിക്കുക .

• മഷി പുരട്ടുമ്പോഴും മറ്റും ഉദ്യോഗസ്ഥരുടെ കൈ, മേശ പോലുള്ള പ്രതലങ്ങളിൽ സ്പർശിക്കാതെ ശ്രദ്ധിക്കുക.

• പോളിംഗ് ബൂത്തിൽ കയറുന്നതിനു മുൻപും പിൻപും കൈകൾ സോപ്പിട്ട് കഴുകിയോ, സാനിറ്റൈസർ ഉപയോഗിച്ചോ, അണുവിമുക്തമാക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News