പിറന്നാൾ ചിത്രത്തിലും കുറിപ്പിലും ഗീതു പറഞ്ഞ  സെറ എന്ന ആ പതിമൂന്നുകാരി ബേക്കർ  ആരാണെന്നു അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ

ഇന്നലെ ഗീതു മോഹൻ ദാസിന്റെയും രാജീവ് രവിയുടെയും മകൾ ആരാധനയുടെ പിറന്നാൾ ആയിരുന്നു.സെറ ഫ്രാൻസിസ് എന്ന കുഞ്ഞു ബേക്കർ ആണ് മകൾക്കായി കേക്ക് ഉണ്ടാക്കിയത്. കഴിച്ചിട്ടുള്ളതിൽ ഏറ്റവും നല്ല കേക്ക് എന്നാണ് മകൾക്കായി സെറ ഉണ്ടാക്കിയ പിറന്നാൾ കേക്കിനെ കുറിച്ച് ഗീതു മോഹൻദാസ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച്ത്.

Birthday girl Aradhana ♥️
Thank you to my young baker Serah ( 13 years) for the best cake ever !
Asha Aloshious

Posted by Geetu Mohandas on Saturday, December 5, 2020

പിറന്നാൾ ചിത്രത്തിലും കുറിപ്പിലും ഗീതു പറഞ്ഞ  സെറ എന്ന ആ പതിമൂന്നുകാരി ബേക്കർ  ആരാണെന്നു അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ

ലോക്ക് ഡൌൺ കാലം വെറുതെയിരുന്ന് കളയാൻ തയ്യാറല്ലാത്ത ഒരമ്മയും രണ്ടു പെൺകുട്ടികളും കുറിച്ച് നാൾ മുൻപ് വാർത്തകളിൽ നിറഞ്ഞിരുന്നു ആരെയും ആകർഷിക്കുന്ന കരകൗശല ഹോം ഡക്കർസും ആക്സിസറീസും ആണ് ആഷ അലോഷ്യസിനെയും മക്കൾ സേറ,ലിയ എന്നിവരെ വാർത്തകളിൽ എത്തിച്ച്ത്.ഇതേ സേറയാണ് ആരാധനയുടെ സുന്ദരൻ കേക്കിന്റെ ഉടമ .

കോവിഡ് ഭീതിയിൽ പേടിയോടെ കഴിഞ്ഞിരുന്ന അമ്മയോട് സെറയാണ് പറയുന്നത് കോവിഡ് ഒരു സീരിയൽ കില്ലർ ഒന്നും അല്ല ഇത്രയും പേടിക്കാൻ. ഓരോ ദിവസവും നമ്മുടെ മനസിന് സന്തോഷം തരുന്ന എന്തെങ്കിലും ചെയ്യാം എന്ന്.Little Miss Serah എന്ന എഫ് ബി പേജിൽ നിറയെ സേറയുടെ ക്രാഫ്റ്റിന്റെയും രുചികളുടെയും കൊതിപ്പിക്കുന്ന ചിത്രങ്ങൾ കാണാം

കോവിഡ് ഭീതിയിൽ നിന്നകലാൻ  ക്രാഫ്റ്റിലേക്കു തിരിയുകയായിരുന്നു സേറയും അമ്മയും അനിയത്തിയും.ഒപ്പം സേറ പണ്ട് മുതലേ താല്പര്യമുള്ള ബേക്കിങ്ങിലും സന്തോഷം കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News