നമ്മുടെ കെട്ടിയോന്മാരുടെ കൂടെ വണ്ടി ഓടിച്ചു പഠിക്കാന്‍ ഈ ജന്മത്തു പറ്റുമെന്നു വിചാരിക്കേണ്ട.. ക്ഷമ ഉള്ള ഒരാള്‍ക്ക്‌ മാത്രമേ നമ്മള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞു തരാന്‍ സാധിക്കൂ:വൈറലായ അനുഭവം

ലൈസന്‍സുണ്ടായിട്ടും കാര്‍ ഓടിക്കാന്‍ ആത്മവിശ്വാസക്കുറവ് ഉള്ള സ്ത്രീകലെ ഒരുപാട് പേരെ നിങ്ങൾക്ക് ഓരോരുത്തർക്കും പരിചയം ഉണ്ടാവാം .എങ്കില്‍ സിന്‍സി അനിലിന്‍റെ അനുഭവ കഥ അറിയണം.സിൻസി വളരെ രസകരമായാണ് തന്റെ അനുഭവം എഴുതുന്നത് .എന്നാൽ അതിൽ വലിയൊരു സന്ദേശവും അടങ്ങിയിട്ടുണ്ട് .”ഞാന്‍ ഇവിടെ ഇതെഴുതുന്നത് ലൈസന്‍സ്സ് ഉണ്ടായിട്ടും കാര്‍ ഉണ്ടായിട്ടും ഓടിക്കാന്‍ പറ്റാത്ത സ്ത്രീകള്‍ ഉണ്ട്.. അവര്‍ക്കു വേണ്ടിയാണ്. എനിക്ക് പറ്റിയെങ്കില്‍ പെണ്ണുങ്ങളെ നിങ്ങള്‍ക്കും പറ്റും.
നമ്മുടെ കെട്ടിയോന്മാരുടെ കൂടെ വണ്ടി ഓടിച്ചു പഠിക്കാന്‍ ഈ ജന്മത്തു പറ്റുമെന്നു വിചാരിക്കേണ്ട..ക്ഷമ ഉള്ള ഒരാള്‍ക്ക്‌ മാത്രമേ നമ്മള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞു തരാന്‍ സാധിക്കൂ”

സിന്‍സി അനിലിന്‍റെ വൈറലായ കുറിപ്പിന്റെ പൂർണ്ണ രൂപം

എന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല എന്ന് കരുതി അടച്ചു പൂട്ടി വച്ചിരുന്ന മോഹമാണ് കാര്‍ ഓടിക്കുക എന്നത്. മോഹം മാത്രമല്ല ഒരു സ്ത്രീയെ സംബന്ധിച്ച്‌ കാര്‍ ഓടിക്കാന്‍ പഠിക്കുക അല്ലെങ്കില്‍ ഡ്രൈവിംഗ് പഠിക്കുക എന്നത് ഏറ്റവും അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്..

ലൈസന്‍സ് എടുക്കുന്നത് 10 വര്‍ഷം മുന്‍പാണ്. മോനെയും എടുത്ത് കൊണ്ട് ഒരു പൊരിവെയിലത്തു ഓട്ടോ കിട്ടാതെ നടക്കുന്ന ഒരു സമയത്താണ് എനിക്ക് വണ്ടി ഓടിക്കാന്‍ പഠിക്കണം എന്ന് തോന്നിയത്..അല്ലെങ്കിലും വേറെ നിവൃത്തി ഇല്ലാതെ വരുമ്ബോള്‍ ആണല്ലോ പലതും അത്യാവശ്യമാണ് എന്ന് മനസിലാക്കുക..

അങ്ങനെ ഒരു ഡ്രൈവിംഗ് സ്കൂളില്‍ ചേര്‍ന്നു കാറും two wheeler ഉം ലൈസന്‍സ്സ് ഒക്കെ എടുത്തു.. അപ്പൊള്‍ തന്നെ പുതിയ ഒരു ആക്ടിവയും വാങ്ങി..മോനെ മുന്നില്‍ നിര്‍ത്തി ഞങ്ങള്‍ രണ്ടാളും അതിലായി പിന്നീടുള്ള യാത്ര.
കാര്‍ ഓടിക്കാന്‍ എവിടെ നിന്നും കിട്ടുന്നില്ല.. ആര്‍ക്കും അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.പപ്പയുടെ ഒരു കാര്‍ ഇടയ്ക്ക് ഇറക്കി ഇടും കയറ്റി ഇടും. അത്രേയൊക്കെ തന്നെ.. ഒരിക്കല്‍ പപ്പയുടെ കാര്‍ എടുത്തു പറയാതെ മോനെയും കൊണ്ട് ടൗണില്‍ പോയി.. തിരിച്ചു എത്തിയപ്പോ വീട്ടില്‍ നാട്ടുകാര് മുഴുവനും ഉണ്ട്..മമ്മി നിലവിളിച്ച്‌ വിളിച്ചു വരുത്തിയതാണ് എന്നെ കാണാഞ്ഞിട്ട്.

അവര്‍ക്കു അമേരിക്കയിലേക്ക് പോകേണ്ട സമയം ആയപ്പോള്‍ താക്കോല്‍ എന്നെ ആണ് ഏല്പിക്കുക..അവര് പോയാല്‍ ഞാന്‍ ഇതെടുത്തു ഓടിക്കും എന്നുള്ളത് കൊണ്ട് പോകാന്‍ നേരം ബൈബിള്‍ എടുത്തോണ്ട് വന്നു കാര്‍ ല്‍ തൊടരുത് എന്ന് സത്യം ചെയ്യിക്കാന്‍ മമ്മി മറന്നില്ല.. അതോടെ കാര്‍ എന്ന സ്വപനം എനിക്ക് വിദൂരതയിലായി..

എന്നെ സത്യം ചെയ്യിപ്പിച്ചു അമേരിക്കക്കു കടന്നു കളഞ്ഞ 60 കഴിഞ്ഞ എന്റെ അമ്മച്ചി അവിടെ ചെന്ന് camery ഓടിച്ചു നടക്കുന്ന ഫോട്ടോയാണ് പിന്നീട് ഞാന്‍ കണ്ടത്..ഇവിടെ ആക്ടിവയും ഓടിച്ചു നടക്കുന്ന എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി..എന്റെ അഭിമാനത്തിന് ക്ഷതമേറ്റു. എനിക്ക് വണ്ടി ഓടിക്കണം..ഞാന്‍ തീരുമാനിച്ചു ഉറപ്പിച്ചു.
പിന്നീട് അങ്ങോട്ട്‌ കെട്ടിയോന് Anil Georgeകരണസൗര്യം ഇല്ലാത്ത ദിനങ്ങള്‍ ആയിരുന്നു.. ആശാന്‍ എനിക്ക് പഠിക്കാനായി ആശാന്റെ astar തന്നിട്ട് പുള്ളിക്കു പുതിയ s cross വാങ്ങി..പിന്നീട് astar ഉരുട്ടിയുള്ള നടപ്പായിരുന്നു കുറച്ചു ദിവസങ്ങള്‍.

വഴിയില്‍ വണ്ടി off ആയി പോവുക.. Cletch കൊടുക്കാതെ ഗിയര്‍ മാറുക.. ഗിയര്‍ മാറി വീഴുക.. ഹാഫ് cletch ല്‍ കാര്‍ പുറകോട്ട് പോവുക . സംഭാവബഹുലമായിരുന്നു ഡ്രൈവിംഗ് പഠനം.. കെട്ടിയോന്റെ പല്ല് ഞെരിഞ്ഞു തീര്‍ന്നതല്ലാതെ ഞാന്‍ ഡ്രൈവിംഗ് പഠിച്ചില്ല..

ഇല്ല. ഇതെനിക്ക് പഠിക്കാന്‍ ആവില്ല.. കാര്‍ ഓടിക്കാന്‍ ഈ ജന്മം എനിക്ക് ആവില്ല.. നിരാശയായി.അങ്ങനെ ഇരിക്കുമ്ബോള്‍ ആണ് ഞങ്ങളുടെ sunshine വയറ്റില്‍ ഉണ്ടെന്നു അറിയുന്നത്. പിന്നെ ഡ്രൈവിംഗ് ഒക്കെ വിട്ടു.. അവള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.

ഇതിനിടയില്‍ astar വില്‍ക്കാന്‍ തീരുമാനമായി..മോള്‍ ഉണ്ടായി ഇത്തിരി കഴിഞ്ഞു ഒരു ഓട്ടോമാറ്റിക് കാര്‍ വാങ്ങുക എന്നതായിരുന്നു എന്റെ ഗൂഡലക്ഷ്യം.. ഓട്ടോമാറ്റിക് ഓടിക്കുന്ന ചില മഹതികളുടെ അനുഭസാക്ഷ്യം കൂടി ആയപ്പോ ഓട്ടോമാറ്റിക് കാറുകളോട് ഭയങ്കര ആരാധനയായി..ഇനി അത് മതി.തീരുമാനിച്ചു ഉറപ്പിച്ചു..
ഇടയ്ക്ക് ഇടയ്ക്ക് ഓട്ടോമാറ്റിക് കാര്‍ നെ കുറിച്ച്‌ കെട്ടിയോനെ ഉത്തരവാദിത്തതോടെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു.. ഓട്ടോമാറ്റിക് ആര്‍ക്കും ഓടിക്കാം.. Manual തന്നെ പഠിക്കു.. അതാകുമ്ബോ ഏതു വണ്ടിയും നിനക്ക് ഓടിക്കാം.. ഇതായിരുന്നു അങ്ങേരുടെ ഉപദേശം..

ഉപദേശം പണ്ടേ ഇഷ്ടമില്ലാത്ത കൊണ്ട് നമ്മള്‍ അത് ചെവികൊണ്ടില്ല.. കെട്ടിയോന് അടുത്ത കാര്‍ വാങ്ങുമ്ബോള്‍ ഈ s cross മാറ്റി ഓട്ടോമാറ്റിക് കാര്‍ ആക്കണം.. ഞാന്‍ തീരുമാനം ഒക്കെ എടുത്തിരുന്നു..പക്ഷെ ഒന്നും നടന്നില്ല..
കെട്ടിയോന്‍ അടുത്ത കാര്‍ എടുത്തു.അപ്പോള്‍ മാന്യമായി s cross ന്റെ താക്കോല്‍ തന്നിട്ട് പറഞ്ഞു..ഇത് ഓടിച്ചു പഠിക്കു..independent ആകണം എന്നുണ്ടെങ്കില്‍.. ഞാന്‍ പറഞ്ഞു പറ്റില്ല.. എനിക്ക് ചെറിയ ഒരു കാര്‍ പോലും ഇത്രയും കാലം നോക്കിയിട്ട് നടന്നില്ല..എന്നിട്ടാണ് ഇത്..

ഈ ഡിസ്കഷന്‍ നടക്കുമ്ബോള്‍ ഒരു കൂട്ടുകാരന്‍ കൂടെ ഉണ്ടായിരുന്നു.. അവന്‍ എന്നോട് പറഞ്ഞു.. ഈ കാര്‍ ഓടിക്കാന്‍ പറ്റുന്നില്ലെങ്കില്‍ നീ ഒരു കഴിവ് കെട്ട സ്ത്രീയാണ് ന്നു എനിക്ക് പറയേണ്ടി വരും എന്ന്.. തമാശ ആയിരുന്നെങ്കിലും എനിക്ക് അത് നന്നായി പൊള്ളി..ലവന്‍ എന്റെ വെറുപ്പീര് പോസ്റ്റ്‌ കണ്ടു unfrnd ചെയ്തു പോയതിനാല്‍ mention ചെയ്യുന്നില്ല..

ആ രാത്രി തീരുമാനം എടുത്തു.. S cross ഓടിച്ചിട്ട് തന്നെ കാര്യം.. അങ്ങനെ ഒരു ബീച്ച്‌ ന്റെ സൈഡ് ലുള്ള ആളൊഴിഞ്ഞ റോഡില്‍ എനിക്ക് കെട്ടിയോന്‍ വണ്ടി തന്നു..വണ്ടി എടുക്കുന്നതും വണ്ടി എന്റെ കണ്ട്രോളില്‍ ഇല്ലാതെ പോകുന്നു.. ഗിയര്‍ ഇടുമ്ബോള്‍ cletch full ആകുന്നില്ല.. ഹാഫ് cletch കിട്ടുന്നില്ല.. ഒരു ബസില്‍ കയറി ഇരിക്കുന്ന അവസ്ഥ.ആകെ ജഗപൊക..

വീണ്ടും #sed. ആകെ നിരാശ. വണ്ടി മാറ്റണം. മാറ്റി തന്നെ പറ്റു..എന്റെ comfort അതാണ്. ഭാര്യയും ഭര്‍ത്താവും പൊരിഞ്ഞ വഴക്കായി..ഞാന്‍ ഒരുപാട് ആഗ്രഹിച്ചു വാങ്ങിയ വണ്ടി ആണ്.. നിനക്ക് സൗകര്യം ഉണ്ടെങ്കില്‍ ഓടിച്ചു പഠിച്ചോ.. Independent ആകണമെന്നുണ്ടെങ്കില്‍. അല്ലെങ്കില്‍ അതവിടെ കിടക്കും.. ഇത് കൊടുത്തിട്ട് ഓട്ടോമാറ്റിക് കാര്‍ ഞാന്‍ വാങ്ങുകയുമില്ല.കെട്ടിയോന്‍ അടിവര ഇട്ടു പറഞ്ഞു..

മുറ്റത്തു കിടക്കുന്ന കാറിലേക്ക് നോക്കി നെടുവീര്‍പ്പിട്ട് പഴയ ആക്ടിവയില്‍ മക്കളെ കൊണ്ട് യാത്ര തുടര്‍ന്നു. വഴിയില്‍ എത്തുമ്ബോള്‍ മോള്‍ ഉറങ്ങി പോകും.. അവളെ വഴിയില്‍ തോളത്തു ഇട്ടു നില്കും..അവളുടെ ഉറക്കം കഴിയുന്ന വരെ..അങ്ങനെ ഒരുപാട് ബുദ്ധിമുട്ടി..

വീണ്ടും വണ്ടി വില്‍ക്കാന്‍ ശ്രമം നടത്തി.. അതവിടെ പോകില്ല ന്നു മാത്രമല്ല അതുപറഞ്ഞു നല്ല വഴക്കുമായി.. മാനസികസംഘര്‍ഷമായി. Solution തേടി ഓടിയെത്തിയത് കൂട്ടുകാരിയുടെ അടുത്താണ് Maria Remla
അവിടുന്ന് ഒരു solution ആയിട്ടാണ് തിരിച്ചു വരവ്. അവളുടെ പരിചയത്തില്‍ ഒരു ചേട്ടന്‍ നല്ല ക്ഷമയോടെ സ്വന്തം കാറില്‍ പഠിപ്പിക്കും.. അങ്ങനെ ചേട്ടനെയും കൊണ്ട് s cross ഓടിക്കാന്‍ തുടങ്ങി. ചേട്ടന്റെ ക്ഷമയുടെ നെല്ലിപലക എത്തിയിട്ടുണ്ടാകണം.. ആദ്യത്തെ ദിവസം ഞാന്‍ പഴയ അവസ്ഥ തന്നെ.. ആകെ മൊത്തം ടോട്ടല്‍ പരാജയം..
വീണ്ടും ഇത് ശരിയാവില്ല എന്നുള്ള ചിന്ത തുടങ്ങി.. ആ രാത്രി ചേട്ടനെ വിളിച്ചു.. ആത്മാര്‍ഥമായി പറയണം. എനിക്ക് ഈ വണ്ടി ഓടിക്കാന്‍ പറ്റുവോ..പറ്റുന്നില്ലെങ്കില്‍ എനിക്ക് ഈ വണ്ടി മാറ്റി ഓട്ടോമാറ്റിക് എടുക്കണം.എന്റെ ചോദ്യം കേട്ടിട്ട് ചേട്ടന്‍ ചിരിച്ചിട്ട് പറഞ്ഞു.. നന്നായി ഓടിക്കുന്നുണ്ടല്ലോ.. ഇനി കുറച്ചു കാര്യങ്ങള്‍ കൂടി ഉള്ളൂ.ധൈര്യമായിരിക്കൂ.. ഓടിക്കാന്‍ ആകും..

എന്റെ confidence കൂട്ടിയത് ആ വാക്കുകള്‍ ആണ്.. എനിക്ക് അറിയാം ഞാന്‍ അന്ന് വമ്ബന്‍ പരാജയം ആയിരുന്നു എന്ന്.. ഒരാഴ്ച ട്രൈ ചെയ്യാം എന്നിട്ട് ബാക്കി നോക്കാം എന്ന തീരുമാനത്തില്‍ ഞങ്ങള്‍ എത്തി..
ആറാമത്തെ ദിവസം ഞാന്‍ നന്നായി ഓടിക്കുന്നു എന്ന് ചേട്ടന്‍ പറഞ്ഞു..7 മത്തെ ദിവസം മക്കളെയും കൊണ്ട് ഒറ്റയ്ക്ക് പുറത്തു പോയി വന്നു.ആദ്യം വിളിച്ചു പറഞ്ഞതു ചേട്ടനെ തന്നെയാണ്..

ഞാന്‍ ഇവിടെ ഇതെഴുതുന്നത് ലൈസന്‍സ്സ് ഉണ്ടായിട്ടും കാര്‍ ഉണ്ടായിട്ടും ഓടിക്കാന്‍ പറ്റാത്ത സ്ത്രീകള്‍ ഉണ്ട്.. അവര്‍ക്കു വേണ്ടിയാണ്. എനിക്ക് പറ്റിയെങ്കില്‍ പെണ്ണുങ്ങളെ നിങ്ങള്‍ക്കും പറ്റും..
NB : നമ്മുടെ കെട്ടിയോന്മാരുടെ കൂടെ വണ്ടി ഓടിച്ചു പഠിക്കാന്‍ ഈ ജന്മത്തു പറ്റുമെന്നു വിചാരിക്കേണ്ട.. 
ക്ഷമ ഉള്ള ഒരാള്‍ക്ക്‌ മാത്രമേ നമ്മള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ പറഞ്ഞു തരാന്‍ സാധിക്കൂ 
ഷിബു ചേട്ടായി. Shibu Padinjarekalayil.. നിറഞ്ഞ സ്നേഹം ട്ടോ 珞珞

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here