കരുത്താവും കനല്‍വ‍ഴികള്‍ താണ്ടിയ ഇന്നലെകള്‍; രാഷ്ട്രീയ വേട്ടയാടലിന് ഇരയായ സിപിഐഎം നേതാക്കളുടെ ഭാര്യമാര്‍ മത്സര രംഗത്ത്

രാഷ്ട്രീയ പകയുടെ ഇരകളായ കണ്ണൂരിലെ രണ്ട് സിപിഐഎം നേതാക്കളുടെ ഭാര്യമാർ ഇത്തവണ തിരഞ്ഞെടുപ്പ് ഗോഥയിലുണ്ട്.

കള്ളക്കേസിൽ കുടുക്കി വേട്ടയാടിയ പി കെ കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്തതയും കാരായി ചന്ദ്രശേഖരന്റെ ഭാര്യ അനിതയും.

വി പി ശാന്ത കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്തിലെ കൊളവല്ലൂർ ഡിവിഷനിൽ നിന്നും അനിത തലശ്ശേരി നഗരസഭയിലെ ചെള്ളക്കര വാർഡിൽ നിന്നുമാണ് ജനവിധി തേടുന്നത്.

കമ്മ്യൂണിസ്റ്റുകാർ എന്ന ഒറ്റക്കാരണം കൊണ്ട് ക്രൂരമായ വേട്ടയാടലിന് ഇരകളാകേണ്ടി വന്നവരാണ് സി പി ഐ എം നേതാക്കളായ പി കെ കുഞ്ഞനന്തനും കാരായി ചന്ദ്രശേഖരനും. പാനൂരുകരുടെ പ്രിയങ്കരനായ നേതാവ് പി കെ കുഞ്ഞനന്തനെ മരണത്തിന് മുൻപും ശേഷവും കമ്യൂണിസ്റ്റ് വിരുദ്ധർ വേട്ടയാടി.

ആക്രമണങ്ങളുടെ തീച്ചൂ ളയിൽ ഉരുകി തെളിഞ്ഞ മനക്കരുത്തുമായാണ് കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്ത ഇത്തവണ തിരഞ്ഞെടുപ്പ് ഗോഥയിൽ ഇറങ്ങുന്നത്.

കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്തു കൊളവല്ലൂർ ഡിവിഷനിൽ നിന്നാണ് വി പി ശാന്ത ജനവിധി തേടുന്നത്. നാട്ടുകാരുടെ ഏത് ആവശ്യങ്ങൾക്കും വിളിപുറത്ത് ഉണ്ടായിരിന്ന നേതാവിനോട് നാടിനുള്ള സ്നേഹം വി പി ശാന്തയുടെ പ്രചരണ രംഗത്ത് കാണാം.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കള്ളക്കേസിൽ കുടുക്കി നാട് കടത്തിയ കാരായി ചന്ദ്രശേഖരന്റെ ഭാര്യ അനിതയും ഇത്തവണ മത്സര രംഗത്തുണ്ട്.

തലശ്ശേരി നഗരസഭയിൽ കുട്ടിമാക്കൂൽ ചെള്ളക്കരയിൽ നിന്നാണ് അനിത ജനവിധി തേടുന്നത് കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ കള്ളക്കേസിൽ കുടുക്കിയതിനെ തുടർന്ന് ആ സ്ഥാനത്ത് തുടരനായില്ല.

നാടിന്റെ നേതാക്കളെ നീചമായി വേട്ടയടിയവർക്കുള്ള മറുപടിയായി വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാനാള്ള പ്രവർത്തനത്തിലാണ് സി പി ഐ എം പ്രവർത്തകരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here