നാഗവല്ലിയുടെ ചിലങ്ക എവിടെ? ശോഭനയോട് ആരാധകര്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശോഭന. മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ടിലെ ചിത്രങ്ങള്‍ മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളുമാണ്. ശോഭന നൃത്തത്തെക്കുറിച്ച് പങ്കുവെക്കുന്ന വീഡിയോയും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ സ്വീകരിക്കാറുണ്ട്. നീണ്ട ഏഴു മാസത്തിന് ശേഷം പൊതു വേദിയില്‍ ഒരു നൃത്ത പരിപാടിയ്ക്കുള്ള ഒരുക്കത്തിലാണ് താരം. അതിന്റെ വിശേഷങ്ങള്‍ പങ്കുവച്ചു കൊണ്ട് താരം പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

സൂപ്പര്‍ഹിറ്റ് ചിത്രമായ ‘മണിച്ചിത്രത്താഴി’ലെ ഒരു രംഗത്തെ ഓര്‍മിപ്പിക്കുന്നതാണ് ശോഭന പങ്കുവച്ച ഫൊട്ടോ.ശോഭന നല്‍കിയ അടിക്കുറിപ്പും ‘മണിചിത്രത്താഴു’മായി ബന്ധപ്പെടുത്തിയുള്ള ഒരു അടിക്കുറിപ്പാണ് ശോഭന ചിത്രത്തിന് നല്‍കിയിരിക്കുന്നത്. നാഗവല്ലിയുടെ ആഭരണങ്ങള്‍ കണ്ട് അമ്പരന്നിരിക്കുന്ന ഗംഗയെ പോലെ സ്വന്തം ആഭരണപ്പെട്ടിയ്ക്കു മുന്നില്‍ ഏത് തിരഞ്ഞെടുക്കണമെന്ന ആലോചനയില്‍ ഇരിക്കുകയാണ് ശോഭന.

നിരത്തിയിട്ടിരിക്കുന്ന വസ്ത്രങ്ങള്‍ക്ക് മുന്നിലിരിക്കുന്ന തന്റെ ചിത്രവും കഴിഞ്ഞ ദിവസം ശോഭന ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘ഈ വസ്ത്രങ്ങള്‍ ഒക്കെ ഇനി എന്നു പാകമാകും എന്നുടുക്കാനാകും’ എന്നാണ് താന്‍ ചിന്തിക്കുന്നതെന്നാണ് അടിക്കുറിപ്പില്‍ ശോഭന കുറിച്ചത്.

കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ഒരു ചിത്രത്തിന് ശോഭന നല്‍കിയ കമന്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുന്ദരനായി കുറച്ചു കൂടി ചെറുപ്പമായ ലുക്കിലാണ് മോഹന്‍ലാല്‍ ഫോട്ടോയില്‍ കാണപ്പെട്ടത്. ‘കൂള്‍ ലാല്‍ സാര്‍’ എന്നായിരുന്നു ശോഭനയുടെ കമന്റ്.

സാധാരണയായി തന്റെ സിനിമകളോ നൃത്തമോ ആയി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാനായി മാത്രം സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ശോഭന, ഇതുവരെ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ ആയി ഇതുവഴി സംവദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലാത്തതു കൊണ്ടു തന്നെ എല്ലാവര്‍ക്കും താരത്തിന്റെ ഈ കമന്റ് ഒരു അത്ഭുതമായിരുന്നു.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍, കെ.പി.എ.സി ലളിത, സുരേഷ് ഗോപി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News