ഓസീസിനെ അടിച്ചൊതുക്കി; ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക്

ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം മത്സരത്തില്‍ 6 വിക്കറ്റ് ജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. രണ്ട് പന്ത് ശേഷിക്കെയാണ് വിജയലക്ഷ്യമായ 194 റണ്‍സ് ഇന്ത്യ മറികടന്നത്. 22 പന്തില്‍ 42 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് അവസാന ഓവറില്‍ ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ്194 റണ്‍സെടുത്തത്. 32 പന്തില്‍ നാലു ഫോറും ഒരു സിക്‌സുമടക്കം 58 റണ്‍സെടുത്ത മാത്യു വെയ്ഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. സ്റ്റീവ് സ്മിത്ത് 38 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 46 റണ്‍സെടുത്ത് പുറത്തായി.

നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ടി നടരാജന്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ശാര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി 36 പന്തില്‍ 52 റണ്‍െസടുത്ത ശിഖര്‍ ധവാന്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. കെ എല്‍ രാഹുല്‍ (30), കോഹ്ലി (40), സഞ്ജു സാംസണ്‍ (15), ശ്രേയസ് അയ്യര്‍ (12*) എന്നിങ്ങനെയാണ് മറ്റുള്ളവര്‍ നേടിയ റണ്‍സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here