കർഷക സമരത്തിന് ഐക്യദാർഢ്യം; വിവാഹപന്തലിലേക്ക് ട്രാക്ടർ ഓടിച്ച് വരൻ

കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് വിവാഹപന്തലിലേക്ക് ട്രാക്ടറുമായി വരൻ. കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ വേറിട്ടൊരു പ്രതിഷേധത്തിനാണ് ഹരിയാന സാക്ഷ്യം വഹിച്ചത്.

ഹരിയാനയിലെ കർണാലിൽ സ്വന്തം വിവാഹ പന്തലിലേക്ക് ട്രാക്ടർ ഓടിച്ച് എത്തിയ വരൻ സമൂഹമാധ്യമങ്ങളിലെ താരമാവുകയാണ്. ഇന്നലെ വൈകീട്ടായിരുന്നു വരന്റെ വിവാഹം. ഉച്ചയോടെ ട്രാക്ടറോടിച്ച് വരൻ വിവാഹ പന്തലിൽ എത്തി.

നമ്മൾ ന​ഗരത്തിലേക്ക് പാലായനം ചെയ്തവരായിരിക്കാം, പക്ഷേ നമ്മുടെ വേരുകൾ ഇപ്പോഴും കൃഷിയിലാണ്- വരൻ പറയുന്നു. കർഷകർക്ക് പൊതുജനത്തിന്റെ പിന്തുണയുണ്ടെന്ന് കാണിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വരൻ മാധ്യമങ്ങളോട് പറഞ്ഞു.

മാത്രമല്ല വിവാഹം ലളിതമായി നടത്തി ബാക്കി വരുന്ന പണം കർഷകർക്കായി നൽകാനാണ് ഈ കുടുംബം തീരുമാനിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News