ആദ്യഘട്ടത്തിലെ പരസ്യപ്രചാരണം അവസാനിച്ചു; അഞ്ച് ജില്ലകള്‍ മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: പരസ്യപ്രചരണം അവസാനിക്കുന്ന മണിക്കൂറുകളിലെ സ്ഥാനാര്‍ത്ഥി പര്യടനം ഉത്രാടപാച്ചില്‍ പോലെ സംഭവ ബഹുലമായിരുന്നു. അവസാന വട്ടം വോട്ടറെന്‍മാരെ വീടുകളിലെത്തി കാണാന്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും നെട്ടോട്ടമോടി.

കോവിഡ് രോഗികള്‍ക്ക് എത്തിച്ച് നല്‍കിയ തപാല്‍ ബാലറ്റുകള്‍ ഏറ്റുവാങ്ങി തുടങ്ങി. പ്രചരണവാഹനങ്ങളിലൂടെ പാരഡി ഗാനങ്ങളും എതിരാളിയുടെ കുറ്റവും, തങ്ങളുടെ പാര്‍ട്ടിയുടെ നേട്ടവും എല്ലാം അനര്‍ഗളം പ്രവഹിച്ചു. സ്ഥാനാര്‍ത്ഥികളുടെ വാര്‍ഡ് പര്യടനമായിരുന്നു ഇത്തവണത്തെ ഏറ്റവും വലിയ ഹൈലൈറ്റ്. വാര്‍ഡിലെ എല്ലാ വോട്ടറന്‍മാരെയും നേരില്‍ കണ്ട് ഇളക്കി മറിച്ച് പ്രചരണം മൂര്‍ദ്ധന്യത്തിലെത്തി. കൊട്ടി കലാശം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കിലും പ്രവര്‍ത്തകരുടെ ആവേശം അണപ്പൊട്ടിയതോടെ നിര്‍ദേശങ്ങള്‍ അപ്രസക്തമായി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലെ28 ലക്ഷത്തി ഇരുപത്തിയാറായിരം വോട്ടറമാരാണ് മറ്റന്നാള്‍ പോളിംഗ് ബുത്തിലേക്ക് നീങ്ങുന്നത്. വിവിധ തദ്ദേശ വാര്‍ഡുകളിലെ 1727 വാര്‍ഡുകളിലായി 6645 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 3281 പോളിംഗ് ബൂത്തുകളാണ് ഇതിനായി ക്രമീകരിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here