അഞ്ചുമാസം കോണ്‍ഗ്രസ്-സംഘപരിവാര്‍ നരഭോജികള്‍ അരിഞ്ഞ് തള്ളിയത് അഞ്ച് ജീവിതങ്ങള്‍

അഞ്ചുമാസം ഒരു സാധാരണ മനുഷ്യായുസില്‍ അത്രമേല്‍ ചുരുങ്ങിയൊരു കാലഘട്ടമാണ്… പക്ഷെ രാഷ്ട്രീയ വിരോധംകൊണ്ട് കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടുന്ന ക്രമിനല്‍ സംഘം രാഷ്ട്രീയ വിരോധം കൊണ്ട് മാത്രം അരിഞ്ഞുതള്ളിയത് 5 ജീവനുകളാണ്.
നാടിനും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും ചേര്‍ത്ത് നിര്‍ത്തിയതിന്‍റെ മാത്രം ഓര്‍മകള്‍ പങ്കുവയ്ക്കാനുള്ള പ്രിയപ്പെട്ടവര്‍… അവരില്‍ അവസാനത്തെ പേരാവണം മണിലാലിന്‍റേതെന്ന് ആഗ്രഹിക്കുമ്പോ‍ഴും നിഷ്പക്ഷരെന്ന് നടിക്കുന്ന മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഒരു സമൂഹം ഇവര്‍ക്കെതിരെ കുറ്റകരമായ മൗനം സ്വീകരിക്കുമ്പോള്‍ കൊലയാളികള്‍ക്ക് കൂടുതല്‍ ആത്മദൈര്യം ലഭിക്കുന്നുവെന്നതാണ് ദുഃഖകരമായ സത്യം

നാലുമാസത്തെ കാലയളവിലാണ് 5 പ്രവർത്തകരെ സിപിഎമ്മിന് നഷ്ടമാവുന്നത്.. ആരും ആത്മഹത്യ ചെയ്തതോ അപകടത്തിൽ മരണപ്പെട്ടവരോ അല്ല.. കോൺ​ഗ്രസും ആർഎസ്എസും ചേർന്ന് വെട്ടിയും കുത്തിയും കൊന്നുകളഞ്ഞതാണ്.. പിടിക്കപ്പെട്ടവരെല്ലാം കോൺ​ഗ്രസുകാരും ആർഎസ്എസുകാരുമാണ്..

എന്നിട്ടും മാധ്യമങ്ങൾ പറയുന്നത് അതൊന്നും രാഷ്ട്രീയ കൊലപാതകങ്ങളല്ലെന്നാണ്. ക്രിമിനലുകളെ സംരക്ഷിക്കുന്നതിനുവേണ്ടി കോൺ​ഗ്രസ് നേതാക്കളും ബിജെപിക്കാരും ന്യായീകരിക്കുന്നതിനെ നമുക്ക് മനസ്സിലാക്കാം.. പക്ഷേ അതിലും തരംതാണ നിലയിൽ ഇങ്ങനെ അസംബന്ധം എഴുതിപ്പിടിപ്പിക്കാൻ മരിച്ചുപോയ ചെറുപ്പക്കാർ നിങ്ങളോട് എന്തു തെറ്റാണ് ചെയ്തത്? കൊല്ലപ്പെട്ടവരെ വീണ്ടും വീണ്ടും കൊല്ലുകയല്ലേ നിങ്ങൾ..?

ഇതിങ്ങനെയാണ്.. ഒരുകാലത്തും ഇതൊന്നും മാറാൻപോകുന്നില്ല.. മറ്റുള്ള പാർട്ടിക്കാരണ് കൊല്ലപ്പെടുന്നതെങ്കിൽ… വെട്ടിക്കൊന്നു.. അല്ലേൽ കുത്തിക്കൊന്നു.. സിപിഎമ്മുകാർ മാത്രമേ വെട്ടും കുത്തും ഏറ്റു മരിക്കുകയുള്ളൂ.. സിപിഎമ്മുകാരെ കൊല്ലുന്നവർക്ക് മാത്രമേ രാഷ്ട്രീയം ഇല്ലാതാവുന്നുള്ളൂ.. അപ്പോള്‍ മാത്രമേ വ്യക്തിവൈരാ​ഗ്യത്തിന്റെ കഥകൾ പുറത്തുവരികയുള്ളൂ.. അപ്പോൾ ​ഗൂഢാലോചനകളുമില്ല. കൊല്ലിച്ചവർ ഇല്ല., ആ നേതാക്കന്മാർക്ക് പങ്കുമില്ല.. അനാഥനായ ഒരു ദളിത് യുവാവിൻ്റെ ക്രൂരമായ കൊലപാതകത്തെ സ്വാഭാവികമായ ഒരു സാധാരണ സംഭവമാക്കി മാറ്റാനാണ് പത്രങ്ങൾ ശ്രമിച്ചത്.

ഇന്നലത്തെ കൊലപാതകത്തിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. വ്യക്തിപരമായ തര്‍ക്കത്തിനിടയില്‍ നടന്ന കൊലപാതകം. അവര്‍ക്ക് രാഷ്ട്രീയമില്ല, രാഷ്ട്രീയ വൈരാഗ്യമില്ല. ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം അവര്‍ സംസ്ഥാന പ്രസിഡണ്ടില്‍ നിന്നും നേരിട്ട് കൈപ്പറ്റിയ ബിജെപി മെമ്പര്‍ഷിപ്പിനും അവിടെ വാര്‍ത്താ മൂല്യമില്ല നേർച്ചപോലെ ഒരു വാർത്ത. വെട്ടിക്കൊന്നു എന്നല്ല, വെട്ടേറ്റ് മരിച്ചു എന്ന് കർമണി പ്രയോഗത്തിൽ എഴുതും. കൊലയാളികളായ ആർഎസ് എസ്സുകാരെക്കുറിച്ച് പരാമർശിക്കാതെ ശ്രദ്ധിക്കും. കൊല്ലപ്പെട്ടവര്‍ ആ നാടിന് എത്രപ്രിയപ്പെട്ടവരാണെന്ന് ഒരാളോട് പോലും അവര്‍ ചോദിച്ചേക്കില്ല. ഇന്നലെകളില്‍ ആ നാടിനെ ചേര്‍ത്ത് നിര്‍ത്തിയ അയാളുടെ ജിവിതത്തിലെ ഒരു നിമിഷം പോലും ചാനല്‍ ക്യാമറകളുടെ ഫ്രെയ്മുകള്‍ക്ക് താല്‍പര്യമുള്ളവയാവില്ല അയാള്‍ നാട്ടുകാർക്ക് എത്ര പ്രിയപ്പെട്ടവനാണെന്ന് വ്യക്തമാക്കുന്ന ഒരു ചിത്രം പോലും ഈ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കില്ല.

സി പി ഐ എം പ്രവർത്തകർ കൊല്ലപ്പെടേണ്ടവർ ആണെന്ന ഒരു ധാരണ സൃഷ്ടിക്കാൻ ഇവർ കുറേക്കാലമായി ശ്രമിക്കുന്നുണ്ട്. മറിച്ചായിരുന്നെങ്കില്‍ കൊല്ലപ്പെട്ടവര്‍ക്ക് കുടുംബമുണ്ടാവും.. കുട്ടികളുണ്ടാവും.. കൂട്ടുകാരുണ്ടാവും… അവരില്‍ പ്രതീക്ഷയുള്ള നാട്ടുകാരുണ്ടാവും… കൊലപാതകികള്‍ക്ക് അസാധാരമമായൊരു ചരിത്രവുണ്ടാവും ഇതൊക്കെ വീണ്ടും വീണ്ടും പറയേണ്ടിവരുന്നത് എന്നുതന്നെയാണ് ഞങ്ങളുടെയും ആ​ഗ്രഹം.. പക്ഷേ പറയാതിരിക്കാൻ കഴിയില്ല.. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ നീതി ഇരട്ടനീതിയാണ്.. അതിന് മാറ്റം വരുന്നത് വരെ ഞങ്ങളിത് ആവർത്തിക്കും.

തെരഞ്ഞെടുപ്പിന് മുന്നോടിയായി സി പി ഐ എം പ്രവർത്തകരുടെ ആത്മവീര്യം തകർക്കാനുളള UDF – BJP ഗൂഢാലോചനയുടെ ഉല്പന്നമാണ് ഇത്തരം കൊലപാതകങ്ങൾ. ഈ സഖ്യത്തിൻ്റെ പ്രധാന സഖ്യകക്ഷികളാണ് ഈ മുത്തശ്ശിപ്പത്രങ്ങളും ഈ ചാനലുകളും. ആര്‍എസ്എസിന്‍റെയും-കോണ്‍ഗ്രസിന്‍റെയും-ജമാഅത്തെ ഇസ്ലാമിയുടെയുമൊക്കെ നാടിനെ അരക്ഷിതാവസ്ഥയിലാക്കുന്ന ഈ അവിശുദ്ധ കൂട്ടുകെട്ടിന് പ്രത്യക്ഷമായ അനേകായിരം ഉദാഹരണങ്ങളാണ് ഈ തെരഞ്ഞെടുപ്പ് കാലം നമുക്ക് മുന്നിലേക്ക് വച്ചത് എന്നാൽ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും ചേർന്നുള്ള ഈ ഗൂഢാലോചനയെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അവര്‍ വിരലുകളില്‍ മഷിയണിയുന്നുണ്ട് ഈ നെറികേടുകളെ ചോദ്യം ചെയ്യാനുറച്ച് തന്നെ കേരളം നിങ്ങളെ തള്ളിക്കളയുന്ന നാളുകളാണ് വരാൻ പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News