സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തിൽ പ്രതിഷേധിക്കുക: എ വിജയരാഘവൻ

കൊല്ലം ജില്ലയിലെ മൺറോതുരുത്തിൽ സിപിഐ എമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന മണിലാലിനെ ആർഎസ്എസ് ക്രിമിനലുകൾ ക്രൂരമായി കൊലപ്പെടുത്തിയതിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പ്രതിഷേധിച്ചു. ക്രൂരമായ ഈ കൊലപാതകത്തെ അപലപിക്കാനും പ്രതിഷേധിക്കാനും മുഴുവൻ ജനാധിപത്യ വിശ്വാസികളോടും അഭ്യർഥിക്കുന്നു–എ വിജയരാഘവൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു മുന്നിൽ നിൽക്കുമ്പോഴാണ് അക്രമികൾ മണിലാലിനെ കുത്തിവീഴ്ത്തിയത്. തെരഞ്ഞെടുപ്പിന് 24 മണിക്കൂർ മാത്രം ശേഷിക്കെ നാടിന്റെ ക്രമസമാധാനം തകർക്കാനുള്ള ആർഎസ്‌എസിന്റെ ആസൂത്രിത ഗൂഢാലോചനയുടെ ഫലമായി നടന്ന കൊലപാതകമാണിത്.

യാതൊരു അക്രമസംഭവങ്ങളുമില്ലാത്ത നാട്ടിൽ ബോധപൂർവം സംഘർഷങ്ങളുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർഎസ്‌എസ്‌ ശ്രമം. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ബിജെപി-ആർഎസ്‌എസ്-കോൺഗ്രസ് പ്രവർത്തകരുടെ കൊലക്കത്തിക്കിരയാകുന്ന അഞ്ചാമത്തെ സിപിഐ എം പ്രവർത്തകനാണ് സ. മണിലാൽ. ക്രൂരമായ ഈ കൊലപാതകത്തെ അപലപിക്കാനും ഇതിനെതിരെ പ്രതിഷേധിക്കാനും മുഴുവൻ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നുവെന്നും എ വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News