അജ്ഞാത രോഗം പടരുന്നു; ആന്ധ്രാപ്രദേശില്‍ 200ല്‍ അധികം പേര്‍ ആശുപത്രിയില്‍

തളര്‍ച്ചയും ശാരീരിക ബുദ്ധിമുട്ടുകളും കാരണം പെട്ടന്ന് തളര്‍ന്നുവീ‍ഴുന്ന തരത്തിലുള്ള ലക്ഷണങ്ങളോടെയുള്ള അജ്ഞാത രോഗം ആന്ധ്രാപ്രദേശില്‍ പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലെ എലുരുവില്‍ ആൻ് വ്യാപകമായി രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

228 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പശ്ചിമ ഗോദാവരിയിലെ എലുരു നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് രോഗബാധയുണ്ടായത്. അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളോടെയാണ് പലരും ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതുവരെ രോഗംപിടിപെട്ട രോഗികള്‍ക്ക് പരസ്പരം ബന്ധമില്ലെന്നും ഒന്നിച്ച്‌ ഒരുപരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ക്കെല്ലാം വിറയല്‍ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കാണിച്ചുവെന്നും ഇവശമിച്ച ശേഷം പിന്നീടുംം വരുന്നതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സുനന്ദ പറഞ്ഞു.

ആരോഗ്യനില ഭേദപ്പെട്ട 70പേര്‍ ഇതിനോടകം ആശുപത്രി വിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം 76 സ്ത്രീകളും 46 കുട്ടികളും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.

ഇതില്‍ ഏറെയും പ്രായമുള്ളവരും ചെറിയ കുട്ടികളുമാണ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിജയവാഡയില്‍ അടിയന്തര മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. ആരോഗ്യനില മോശമായ ഒരുകുട്ടിയെ വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റി.

കൂടതല്‍ ആളുകള്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മെഡിക്കല്‍ വിദഗ്ധ സംഘം എലുരുവിലെ രോഗബാധിത പ്രദേശങ്ങളിലെത്തി പരിശോധന നടത്തി. രോഗികളുടെ രക്ത പരിശോധന റിപ്പോര്‍ട്ടുകളില്‍ പ്രശ്നങ്ങളില്ല. ഒരു അജ്ഞാത രോഗത്തിനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളയുന്നില്ല.

ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആന്ധ്രാ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി അറിയിച്ചു. രോഗികളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അല്ല നാനി പറഞ്ഞു. അടിയന്തര സാഹചര്യത്തെ നേരിടാന്‍ എലുരുവില്‍ 150 കിടക്കകളും വിജയവാഡയില്‍ 50 കിടക്കകളും സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News