ഇടുക്കി വലിയതോവാളയില്‍ ഇരട്ടക്കൊലപാതകം; ഇതരസംസ്ഥാന തൊ‍ഴിലാളി അറസ്റ്റില്‍

ഇടുക്കി വലിയതോവാളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ അടിപിടിക്കിടെ രണ്ട് പേർ വെട്ടേറ്റു മരിച്ചു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ജാർഖണ്ഡ് സ്വദേശികളായ ജാംസ്, ശുക്ലാൽ എന്നിവരാണ് മരിച്ചത്. കൃത്യം നടത്തിയ പ്രതി സഞ്ജയ്‌ ഭക്തിയെ ഇന്നലെ രാത്രിതന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പണവുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിലും കൊലപാതകത്തിലും കലാശിച്ചത്. തോട്ടംതൊഴിലാളികളായ നാല് പേരും താമസിച്ചിരുന്നത് ഒരേ വീട്ടിൽ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here