‘ഇവിടെ ഒരു കുടുംബവും പട്ടിണി കിടന്നില്ല, അവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടില്ല, അവര്‍ക്കു പെന്‍ഷന്‍ കൂട്ടിക്കിട്ടി; ഇടതുപക്ഷം ആണ് ശരിപക്ഷം’: എസ് ശാരദക്കുട്ടി

കൊവിഡും പ്രകൃതി ദുന്തങ്ങളും കാരണം സാധാരണക്കാരുടെ ജീവിതം അസാധ്യമാക്കിയ കാലത്ത് ജനങ്ങള്‍ക്കൊപ്പം നിന്ന് അവര്‍ക്ക് വേണ്ടതെല്ലാം എത്തിച്ചുനല്‍കി എല്‍ഡിഎഫ് സര്‍ക്കാര്‍ മാതൃകയാവുകയാണ്. ജനങ്ങള്‍ക്കൊപ്പമുള്ള ഇടതുപക്ഷം ആണ് ശരിപക്ഷമെന്നും ശാരദക്കുട്ടി തന്റെ ഫെയിസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

എസ് ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

മഹാരോഗദുരിത കാലത്ത്, പ്രകൃതി ദുരന്തങ്ങള്‍ നാടിനെ ചുഴറ്റിക്കളിച്ച കാലത്ത്, തൊഴിലില്ലായ്മയും അനാരോഗ്യവും സാധാരണക്കാരുടെ മുന്നോട്ടുള്ള ജീവിതം അസാധ്യമാക്കിയ കാലത്ത്, ഇവിടെ ഒരു കുടുംബവും പട്ടിണി കിടന്നില്ല, അവര്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടില്ല, അവര്‍ക്കു പെന്‍ഷന്‍ കൂട്ടിക്കിട്ടി, അവര്‍ വിശപ്പറിഞ്ഞില്ല എന്നതു മാത്രം മതി ഇടതുപക്ഷത്തിനൊപ്പം എന്ന് തീരുമാനിക്കുവാന്‍ .

സൗജന്യമോ ഔദാര്യമോ എന്ന മട്ടിലല്ല, അവകാശമെന്ന മട്ടില്‍ തന്നെയാണ്, ജനാധിപത്യ രീതിയില്‍ ക്യൂനിന്നു തന്നെയാണ് നാം ഇതെല്ലാം വാങ്ങുന്നത്. ഒരിടത്തും നിന്ന് ആരും നമുക്കത് എറിഞ്ഞു തരുകയോ തിക്കിയും തിരക്കിയും ചവിട്ടു കൊണ്ടും ചത്തു വീണും നാമത് പിടിച്ചെടുക്കുകയോ അല്ല. സര്‍ക്കാരിന്റെ ഉത്തരവാദപ്പെട്ട സംവിധാനങ്ങള്‍ വഴി അന്തസ്സോടെയാണ്, അഭിമാനത്തോടെയാണ് നമ്മളവ വാങ്ങുന്നത്.
പട്ടിണിയും അനാരോഗ്യവും തൊഴിലില്ലയ്മയും വരുമാനമില്ലായ്മയും ഒരു പ്രശ്‌നമേയല്ലെന്നു കാണുന്നവരെ, മനുഷ്യന്റെ അടിസ്ഥാനവേദനകളെ അവഗണിച്ചു കളയുമെന്നുറപ്പുള്ളവരെ, അധികാരത്തിലേക്ക് അടുപ്പിക്കുന്ന തരത്തില്‍ഒരു വാക്കുപോലും ഈ സമയത്ത് പറയുന്നത് മനുഷ്യത്വരഹിതമാണ്. അവരുടെ കയ്യിലേക്ക് കേരളത്തെ ഇട്ടു കൊടുത്തിട്ട് അയ്യോ തെറ്റിപ്പോയി എന്നു വിലപിച്ചിട്ട് ഒരു കാര്യവുമില്ല.
ഇടതുപക്ഷം ആണ് ശരിപക്ഷം.
എസ് ശാരദക്കുട്ടി

മഹാരോഗദുരിത കാലത്ത്, പ്രകൃതി ദുരന്തങ്ങൾ നാടിനെ ചുഴറ്റിക്കളിച്ച കാലത്ത്, തൊഴിലില്ലായ്മയും അനാരോഗ്യവും സാധാരണക്കാരുടെ…

Posted by Saradakutty Bharathikutty on Friday, 4 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News