രണ്ടു സ്ത്രീ ശബ്ദങ്ങൾ ശ്രദ്ധേയമാകുന്നു:കർഷകരെ പിന്തുണച്ച് ബോളിവുഡിൽ നിന്നും പ്രിയങ്ക ചോപ്രയും,സോനം കപൂറും

കേന്ദ്രം നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെയുള്ള കര്‍ഷകരുടെ പ്രതിഷേധത്തിന് ലോകമെമ്ബാടും നിന്ന് വലിയ പിന്തുണ ആണ് ലഭിക്കുന്നത്. കര്‍ഷകരുടെ പ്രതിഷേധത്തെ പിന്തുണച്ച്‌ വിവിധ നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ ഒട്ടേറെപ്പേരും എത്തിയിട്ടുണ്ട്.എന്നാൽ ചലച്ചിത്രലോകം നിശബ്ദത കാത്ത് സൂക്ഷിക്കുമ്പോൾ രണ്ടു സ്ത്രീ ശബ്ദങ്ങൾ ഉയർന്ന് കേൾക്കുന്നുണ്ട്. മറ്റു ബോളിവുഡ് താരങ്ങൾ കര്ഷകസമരത്തെക്കുറിച്ച് മൗനം പാലിക്കുമ്പോൾ ശക്തമായി പ്രതിഷേധം അറിയിച്ച പ്രിയങ്ക ചോപ്രയും സോനം കപൂറും.

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പ്രതികരണം ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു .ക​ര്‍​ഷ​ക​ര്‍ ഇ​ന്ത്യ​യു​ടെ ഭ​ക്ഷ്യ​സേ​ന​യാ​ണെ​ന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു. അ​വ​രു​ടെ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ട​ണം.ഒ​രു ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് ഈ ​പ്ര​തി​സ​ന്ധി​ക​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

“Our farmers are India’s Food Soldiers. Their fears need to be allayed. Their hopes need to be met. As a thriving democracy, we must ensure that this crises is resolved sooner than later”എന്നാണ് പ്രിയങ്ക കുറിച്ചിരിക്കുന്നത്

.സമരത്തെ ശക്തമായി പിന്തുണച്ച ഗായകനും നടനുമായ ദില്‍ജിത് ദൊസാഞ്ജിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് പ്രിയങ്കയുടെ പ്രതികരണം

ബി ടൗണിൽ നിന്നും സോനം കപൂറും കര്‍ഷകരെ പിന്തുണച്ച്‌ രംഗത്തെത്തി.
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച കര്‍ഷകരോട് സോനം കപൂറും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.കര്‍ഷകരുടെ പ്രതിഷേധത്തിന്റെ ചിത്രങ്ങളും ഡാനിയല്‍ വെബ്സ്റ്ററിന്റെ ഉദ്ധരണിയും ചേര്‍ത്തായിരുന്നു സോനം കപൂറിന്റെ പ്രതികരണം. ‘കൃഷി ആരംഭിക്കുമ്പോള്‍ മറ്റ് കലകള്‍ അതിനെ പിന്തുടരുന്നു. അതിനാല്‍ കര്‍ഷകരാണ് മനുഷ്യ നാഗരികതയുടെ സ്ഥാപകര്‍. ‘ എന്ന് സോനം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

ഇതിനു മുൻപ് നടൻ കാർത്തിയും കമൽഹാസനും കര്‍ഷകരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.നമ്മുടെ കർഷകരെ മറക്കരുത് എന്നാണ് കാര്‍ത്തി ട്വീറ്റ് ചെയ്തത്.

ജലദൗർഭല്യതയും പ്രകൃതി ദുരന്തങ്ങളും കർഷകർ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ ഉത്പന്നങ്ങൾക്ക് മതിയായ പ്രതിഫലം ലഭിക്കുന്നില്ല. അധികാരികൾ അവരുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെടുക്കണം.
കാർഷിക ബില്ലിനെതിരെ ഒരാഴ്ച്ചയിലേറെയായി തെരുവിൽ കർഷകർ സമരം ചെയ്യുന്ന കാഴ്ച്ചയാണ് കാണുന്നത്. ബില്ലിനെതിരെ കർഷകർ എന്ന ഒറ്റ സ്വത്വമായാണ് അവർ അണിനിരന്നിരിക്കുന്നതെന്നും കാര്‍ത്തി പറഞ്ഞു.

അധ്വാനിക്കാതെ ഒരു ദിവസം പോലും മുന്നോട്ടു കൊണ്ടുപോകാനാത്ത ജനങ്ങളാണ് തങ്ങളുടെ സ്വത്തും കൃഷി ഭൂമിയും കാർഷിക വിളകളും ജീവിതോപാധികളും ഉപേക്ഷിച്ച് ഡൽഹിയിലേക്കുള്ള റോഡുകളിൽ നിൽക്കുന്നത്. തങ്ങളുടെ അവകാശങ്ങൾ സ്വകാര്യ കോർപ്പറേറ്റുകൾ കൈവശമാക്കുമെന്നും അതിനാൽ ബില്ലുകൾ പിൻവലിക്കണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്. കൊടും തണുപ്പും കോവിഡ് ഭീതിയും വകവെക്കാതെ ഒരാഴ്ചയായി അവർ തെരുവിൽ സമരം ചെയ്യുന്നുവെങ്കിൽ അത് ഒറ്റ വികാരത്തിന് പുറത്തുമാത്രമാണെന്നും താരം പറയുന്നു.

കർഷകരെ കേൾക്കാൻ സർക്കാർ തയ്യാറാകണം. അവരുടെ ആവശ്യങ്ങൾ പരിഗണിക്കണം. ദിവസങ്ങളായി സമരമുഖത്തുള്ള അവരുടെ പ്രയാസങ്ങൾ പരിഹരിക്കപ്പെടണമെന്നാണ് കമൽഹാസൻ ആവശ്യപ്പെട്ടത്.

കര്‍ഷകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ദില്ലിയിലെ സ്റ്റേഡിയങ്ങള്‍ ആവശ്യപ്പെട്ട ദില്ലി പൊലീസിന്‍റെ നടപടിയില്‍ പ്രതികരിച്ച് നടി തപ്സി പന്നു തുടക്കത്തിൽ ട്വീറ്റ് ചെയ്തിരുന്നു . ട്വിറ്റര്‍ വ‍ഴിയാണ് പൊലീസ് നടപടിയില്‍ തപ്സി തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്

‘ഇതാണല്ലേ, ശരിക്കുള്ള ഉപയോഗം? ഇവർ കൈയ്യടി അർഹിക്കുന്നു’, ആക്ഷേപരൂപത്തിൽ നടി പ്രതികരിച്ചു.

എൻ ഡി ടി വിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് തപ്‌സിയുടെ പ്രതികരണം.

സ്വര ഭാസ്‌ക്കർ എൻ ഡി ടി വി യുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരുന്നു.കര്ഷകസമരത്തിൽ പങ്കെടുത്ത കർഷകർ അവരുടെ കുടുംബാംഗങ്ങളെ കുറിച്ച് പറയുന്ന വിഡിയോയാണ് സ്വര ഷെയർ ചെയ്തത്.റിച്ച ചന്ദയും കർഷക സമരത്തെ അനുകൂലിച്ച് സംസാരിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News