‘വെറുതെ മാലയണിക്കുകയല്ല വേണ്ടത്, അംബേദ്കറോടുള്ള യഥാര്‍ത്ഥ ആദരാഞ്ജലി ജാതി ഉന്മൂലനമാണ്’: മോദിയെ വിമര്‍ശിച്ച് ജിഗ്‌നേഷ് മേവാനി

ഡോ.ബി.ആര്‍ അംബേദ്കറിന്റെ ചരമവാര്‍ഷികത്തില്‍ അംബേദ്കര്‍ പ്രതിമക്ക് മാലയണിക്കുകയും വണങ്ങുകയും ചെയ്ത മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി.

പൂമാലയണിക്കുന്നതിന് പകരം ജാതി ഉന്മൂലത്തിലൂടെ നവഭാരത സൃഷ്ടിക്കായി പ്രവര്‍ത്തിക്കുന്നതാണ് അംബേദ്കറോടിനോടുള്ള യഥാര്‍ത്ഥ ആദരാഞ്ജലിയെന്നും ജിഗ്‌നേഷ് മേവാനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അംബേദ്കറിനെ അനുസ്മരിച്ച് രംഗത്തെത്തിയിരുന്നു. അംബേദ്കര്‍ പ്രതിമക്ക് മാലയണിക്കുകയും വണങ്ങുകയും ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്ന നരേന്ദ്ര മോദിയുടെ ട്വീറ്റ്. ഇതിനെയടക്കം പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ജിഗ്‌നേഷിന്റെ ട്വീറ്റ്.

‘വെറുതെ മാലയണിക്കുന്നതിന് പകരം, ഇന്നു മുതല്‍ രാജ്യം മുഴുവന്‍ ജാതി ഉന്മൂലത്തിന്റെ പാതയിലൂടെ യഥാര്‍ത്ഥ നവഭാരത സൃഷ്ടിക്കായി മുന്നേറണം. അതാണ് ബാബാ സാഹബിനോടുള്ള ഏറ്റവും ശരിയായ ആദരാഞ്ജലി. നമ്മള്‍ ഭാരതീയരാണ്, മനുഷ്യരാണ്, ജാതി മേല്‍വിലാസങ്ങള്‍ നമുക്കാവശ്യമില്ല, എല്ലാവരും ഈ ബോധ്യത്തിലേക്ക് കടന്നുവരട്ടെ. ജയ് ഭീം, ജയ് ഭാരത്,’ ജിഗ്‌നേഷ് മേവാനി ട്വീറ്റ് ചെയ്തു.

അംബേദ്കറിന്റെ ആശയങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനം നല്‍കുന്നതാണെന്നും അംബേദ്കറിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നുമാണ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. രാജ്യത്തിന് സമഗ്രമായ ഒരു ഭരണഘടന നല്‍കി പുരോഗതിക്കും, അഭിവൃദ്ധിക്കും സമത്വത്തിനും വഴിയൊരുക്കിയ അംബേദ്കറിനെ അഭിനന്ദിക്കുന്നുവെന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News