“മറ്റ് കാര്യങ്ങളെ പറ്റി പിന്നെ പറയാം…അതിനൊക്കെ നാളെയും സമയമുണ്ട്..ഞങ്ങളുടെ ഒരു സഖാവ് കൊല്ലപ്പെട്ട്‌ കിടക്കുന്ന ദിവസമാണ് ഇന്ന് :എ.വിജയരാഘവൻ

മാധ്യമങ്ങളോട് രൂക്ഷമായ പ്രതികരണവുമായി സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. കൊല്ലത്തെ സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെയാണ് മാധ്യമങ്ങളെ രൂക്ഷഭാഷയില്‍ എ വിജയരാഘവന്‍ പ്രതികരിച്ചത്.

കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെ വിഷയവുമായി ബന്ധമില്ലാത്ത ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകനോടായിരുന്നു എ വിജയരാഘവന്‍റെ പ്രതികരണം

“മറ്റ് കാര്യങ്ങളെ പറ്റി പിന്നെ പറയാം…അതിനൊക്കെ നാളെയും സമയമുണ്ട്..ഞങ്ങളുടെ ഒരു സഖാവ് കൊല്ലപ്പെട്ട്‌ കിടക്കുന്ന ദിവസമാണ് ഇന്ന് ..നിങ്ങൾക്ക് അതിനോട് താൽപ്പര്യമുണ്ടാവില്ല എന്നറിയാം ..ഇന്നത്തെ പ്രധാനപ്പെട്ട വിഷയം അതാണ്..അത് പറയാനാണ് ഞാൻ വന്നത്..ആ വേദനയാണ് പങ്ക് വെക്കാനുള്ളത്.

നിങ്ങളുടെ ചോദ്യങ്ങളുടെ ലക്ഷ്യം അറിയാം…ഈ ദുഃഖത്തിൽ നിന്ന്…ഈ നിഷ്ടൂരമായ രാഷ്ട്രീയ കൊലയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നിങ്ങൾ ശ്രമിക്കണ്ട”…….! എന്നായിരുന്നു എ വിജയരാഘവന്‍ പ്രതികരിച്ചത്.

നിങ്ങള്‍ക്ക് പ്രത്യേക താല്‍പര്യങ്ങളുണ്ടാവും അതിനോട് പ്രതികരിക്കാന്‍ ഇപ്പോള്‍ തയ്യാറല്ല. ഞങ്ങളുടെ ഒരുപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത്യന്തം വേദനാജനകമാണത്. പാര്‍ട്ടിക്ക് നേരെയുള്ള ആക്രമണമാണത്. ഞങ്ങളുടെ പ്രവര്‍ത്തകരുടെ ജീവന്‍ തന്നെയാണ് ഞങ്ങള്‍ക്ക് പ്രധാനമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News