എം ശിവശങ്കര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു; തെളിവുകള്‍ മുദ്രവച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു

സ്വര്‍ണ്ണക്കടത്ത് കേസിലെ തെളിവുകള്‍ മുദ്രവച്ച കവറില്‍ കസ്റ്റംസ് എറണാകുളം എസിജെഎം കോടതിയില്‍ സമര്‍പ്പിച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു തെളിവുകള്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചത്.

മൊഴികളല്ലാതെ കൂടുതല്‍ തെളിവുകളെന്തെങ്കിലുമുണ്ടെങ്കില്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.അതേ സമയം കസ്റ്റംസ് കേസില്‍ സമര്‍പ്പിച്ചിരുന്ന ജാമ്യാപേക്ഷ എം. ശിവശങ്കര്‍ പിന്‍വലിച്ചു.

നാളെ ഇ.ഡി. കേസിലെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് കസ്റ്റംസ് കേസില്‍ എ.സി.ജെ എം കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തല്‍ക്കാലത്തേക്ക് പിന്‍വലിച്ചത്.

കസ്റ്റംസ് കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇതിനിടെ ഡോളര്‍ കടത്ത് കേസില്‍ പ്രതികളായ സ്വപ്ന ,സരിത്ത് എന്നിവരുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ജെ എഫ് സി എം കോടതിയില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News