മോഡൽ-സഹോദരൻ, ഫോട്ടോഗ്രാഫർ-ചേട്ടത്തി, ഫോൺ-എന്റേത്:നസ്രിയ എടുത്ത ഫഹദ് ചിത്രം

ഫഹദും നസ്രിയയും സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുള്ള സെലിബ്രിറ്റി കപ്പിൾ ആണ്ഫ.ഹദിന്റേയും നസ്രിയയുടേയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് വളരെ താല്പര്യവുമാണ്. ഫഹദ് വളരെ കുറച്ച് മാത്രമേ സോഷ്യൽ മീഡിയയിൽ സംവദിക്കാറുള്ളു.എന്നാൽ നസ്രിയ വളരെയധികം സജീവമാണ് താനും.

ഇക്കുറി ഫഹദിന്റെ മനോഹരമായൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.പങ്കു വെച്ചിരിക്കുന്നത് ഫഹദിന്റെ സഹോദരൻ നടൻ കൂടിയായ ഫർഹാൻ ആണ് രസകരമായ ക്യാപ്ഷനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.

“മോഡൽ-സഹോദരൻ, ഫോട്ടോഗ്രാഫർ-ചേട്ടത്തി, ഫോൺ-എന്റേത്, അതുകൊണ്ട് ഫോട്ടോ ഞാൻ അപ്‌ലോഡ് ചെയ്യുന്നു,” എന്നാണ് അടിക്കുറിപ്പ്.

View this post on Instagram

A post shared by FF (@farhaanfaasil)

ഫഹദിന്റെ സഹോദരൻ ഫർഫാനും സിനിമാ രംഗത്താണ്. രാജീവ് രവി സംവിധാനം ചെയ്ത് 2014-ല്‍ റിലീസ് ആയ ഞാന്‍ സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെയായിരുന്നു ഫര്‍ഹാന്‍ ഫാസില്‍ മലയാള സിനിമയിലേക്ക് എത്തിയത്. ആസിഫ് അലി നായകനായ അണ്ടർവേൾഡിലും ഫർഹാൻ ഒരു പ്രധാന വേഷത്തിൽ എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here