‘ബിജെപി ശുപാര്‍ശ ഇല്ലാതെ വരുന്ന അപേക്ഷകള്‍ സ്വീകരിക്കാറില്ല’; സത്യപ്രതിജ്ഞ ലംഘനം നടത്തി സുരേഷ് ഗോപി എംപി

സത്യപ്രതിജ്ഞ ലംഘനം നടത്തി സുരേഷ് ഗോപി എം.പി. അതാത് ജില്ലകളിലെ ബിജെപി ജില്ലാ പ്രസിഡന്റ്മാരുടെ കത്തുണ്ടെങ്കില്‍ മാത്രമെ താന്‍ ആവശ്യങ്ങള്‍ നടപ്പാക്കി കൊടുക്കുകയുള്ളൂ എന്നും, ബി.ജെപി ശുപാര്‍ശ ഇല്ലാതെ തന്റെ എംപി ഓഫീസില്‍ വരുന്ന അപേക്ഷകള്‍ താന്‍ സ്വീകരിക്കാറില്ലെന്നും സുരേഷ് ഗോപി.

കഴിഞ്ഞ രണ്ട് ദിവസമായി ബിജെപിക്ക് വേണ്ടി തൃശൂര്‍ ജില്ലയില്‍ പ്രചരണപരിപാടികളില്‍ സജീവമാണ് സുരേഷ് ഗോപി. തൃശൂര്‍ കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുടെ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കവേ ആയിരുന്നു സുരേഷ് ഗോപി എം.പി യുടെ ചട്ടവിരുദ്ധ പരാമര്‍ശം.

ബിജെപി പിന്തുണയോടെ ജന പ്രതിനിധികളായ സുരേഷ് ഗോപിയെ പോലെയുള്ളവര്‍ സാധാരണ ജനങ്ങള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും ബിജെപി നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്നതാണ് സുരേഷ് ഗോപി എം.പി യുടെ പ്രസ്താവന. മൂന്ന് ദിവസം നീണ്ട സുരേഷ് ഗോപിയുടെ തൃശൂര്‍ ജില്ലയിലെ പ്രചരണ പരിപാടികള്‍ ഇന്നവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News