ബിജെപിയുടെ അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ ജനവികാരം ഉയരണം; കൊലപാതക പരമ്പര നടത്തി പ്രകോപനം സൃഷ്ടിക്കാന്‍ ബിജെപി-കോണ്‍ഗ്രസ് ശ്രമമെന്ന് സിപിഐഎം

തിരുവനന്തപുരം: കൊല്ലം മണ്‍റോതുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബി ജെ പിക്കെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നു വരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

ബി ജെ പി സംസ്ഥാന അധ്യക്ഷനില്‍ നിന്ന് നേരിട്ട് അംഗത്വമെടുത്തയാളാണ് കൊലപാതകം നടത്തിയതെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. കൊലപാതക പരമ്പര നടത്തി പ്രകോപനം സൃഷ്ടിക്കാനുളള.ബി ജെ പി- കോണ്‍ഗ്രസ് ശ്രമം സംയമനത്തോടെ നേരിടണമെന്നും സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here