‘മണിലാലിനെ ആര്‍എസ്എസുകാര്‍ കൊന്നപ്പോള്‍, ഹോം സ്റ്റേ ഉടമ കുത്തേറ്റു മരിച്ചു എന്നു റിപ്പോര്‍ട്ട് ചെയ്യുന്ന വിഷ ജന്തുക്കളുടെ ഇടയിലാണ് നമ്മള്‍ ജീവിക്കുന്നത്’; ഹൃദയഭേദകമായ കുറിപ്പ്

സഖാവ് മണിലാലിന്റെ കൊലപാതകം ചര്‍ച്ചയാകുമ്പോള്‍ ശ്രദ്ധേയമാവുകയാണ് ഹൃദയഭേദകമായ ഒരു കുറിപ്പ്. കണ്ണടച്ച് ഇരുട്ടാക്കാത്തവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാണ്. തുടര്‍ച്ചയായി കമ്മ്യൂണിസ്റ്റ്കാരെ കൊല്ലുകയാണ്. കോണ്‍ഗ്രസും ബി ജെ പിയും ചേര്‍ന്ന് മീഡിയയുടെ ഒത്താശയോടെ. ഒന്നെങ്കില്‍ ഒന്ന്, തിരിച്ചടി അവര്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ മീഡിയയുടെ ശബ്ദം മാറുമെന്നും കുറിപ്പില്‍ പറയുന്നു. അരുണ്‍ ശ്രീകുമാറിന്റെ കുറിപ്പ് വായിക്കാം

സഖാവ് മണിലാലിന്റെ കാര്യം ആലോചിക്കുകയായിരുന്നു. കുറേ കാലം ഗള്‍ഫില്‍ ജോലിചെയ്തു. നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷം. ജീവിതം കൊണ്ടുപോകാന്‍ വീട്ടില്‍ ഒരു ഹോം സ്റ്റേ നടത്താന്‍ ശ്രമിച്ചുവരുന്നു. കൊച്ചു ഗ്രാമം. അവിടുത്തെ സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളില്‍ ആവും പോലെ ഇടപെടുന്നു. കിറ്റ് വിതരണത്തിനുമൊക്കെ ഓടി നടക്കുന്നു. നാട്ടിന്‍പുറത്തെ സാധാരണ മനുഷ്യന്‍. സഖാവ്.

ഡല്‍ഹി പോലീസില്‍ നിന്നു വോളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി അതെ നാട്ടിലെത്തിയ സംഘപരിവാറുകാരന്‍ അശോകനെ ബി ജെ പി യില്‍ എടുത്തത് മിസ്സ് കാള്‍ മെമ്പര്‍ഷിപ്പ് വഴിയല്ല. അവരുടെ സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍ നേരിട്ട് എത്തിയാണ്. ഡല്‍ഹി പോലീസ്. നേരത്തെ വിരമിച്ചു നാട്ടില്‍ എത്തല്‍. സംസ്ഥാന പ്രസിഡന്റ് നേരിട്ട് മെമ്പര്‍ഷിപ്പ് നല്‍കല്‍. കൊല. വഴി അദൃശ്യമൊന്നുമല്ല.
കണ്ണടച്ച് ഇരുട്ടാക്കാത്തവര്‍ക്ക് കാര്യങ്ങള്‍ വ്യക്തമാണ്. തുടര്‍ച്ചയായി കമ്മ്യൂണിസ്റ്റ് കാരെ കൊല്ലുകയാണ്. കോണ്‍ഗ്രസും ബി ജെ പിയും ചേര്‍ന്ന്. മീഡിയയുടെ ഒത്താശയോടെ.
ഒന്നെങ്കില്‍ ഒന്ന്, തിരിച്ചടി അവര്‍ പ്രതീക്ഷിക്കുന്നു. അപ്പോള്‍ മീഡിയയുടെ ശബ്ദം മാറും. കവികളുടെ ഹൃദയം നുറുങ്ങുന്ന ശബ്ദം ഉയരും. ആ സുവര്‍ണ്ണാവസരമാണ് അവര്‍ കാത്തിരിക്കുന്നത്. കണ്ണൂരില്‍ സംഭവിച്ചുകൊണ്ടിരുന്നതും അതാണ്. ഫില്‍റ്റര്‍ വെച്ച വാര്‍ത്തകള്‍ മാത്രമേ സമൂഹം കേള്‍ക്കാറുള്ളൂ. വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തില്‍, പ്രൊഫഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഡോ. ലാല്‍ സദാശിവന്‍ പറഞ്ഞത് ഓര്‍ക്കുക. മിക്കവാറും ലാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഉണ്ടാവും. ഒരു സോഷ്യല്‍ ഓഡിറ്റും ഉണ്ടാവില്ല.
കായംകുളത്തും തൃശൂരിലും കോണ്‍ഗ്രസുകാര്‍ ഓരോ ജീവനുകള്‍ എടുത്തിട്ട് മാസം എത്രയായി? അവ ആരെ വേദനിപ്പിച്ചു? ഇപ്പോള്‍, മണിലാലിനെ ആര്‍ എസ് എസുകാര്‍ കൊന്നപ്പോള്‍, ഹോം സ്റ്റേ ഉടമ കുത്തേറ്റു മരിച്ചു എന്നു റിപ്പോര്‍ട്ട് ചെയ്യുന്ന വിഷ ജന്തുക്കളുടെ ഇടയിലാണ് നമ്മള്‍ ജീവിക്കുന്നത്.
ഈ വേദന ഇടതുപക്ഷക്കാര്‍ക്ക് മാത്രം ഉള്ളതാണ്.
സഖാവ് മണിലാലിന് അന്ത്യാഭിവാദ്യങ്ങള്‍..

സഖാവ് മണിലാലിന്റെ കാര്യം ആലോചിക്കുകയായിരുന്നു. കുറേ കാലം ഗൾഫിൽ ജോലിചെയ്തു. നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയാൻ…

Posted by Arun Sreekumar on Sunday, 6 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News