എല്‍ഡിഎഫ് സ്ഥാനാർഥി പി ആർ അരവിന്ദാക്ഷനു വേണ്ടിയുള്ള ചുവരെഴുത്താണ് നാട്ടിലെ ചർച്ചാവിഷയം

തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണം മുറുകുമ്പോൾ വേറിട്ട പ്രചരണക്കാഴ്ചകൾ ഒരുക്കുകയാണ് മുന്നണികൾ. വടക്കാഞ്ചേരി നഗരസഭയിലെ ഇരുപത്തിയാറാം ഡിവിഷനിലെ LDF സ്ഥാനാർത്ഥി പി.ആർ അരവിന്ദാക്ഷനു വേണ്ടി ഇടതു മുന്നണി പ്രവർത്തകർ തയ്യാറാക്കിയ ചുവരെഴുത്താണ് ഇപ്പോൾ നാട്ടിലെ ചർച്ചാവിഷയം. തൃശൂർ പത്താംകല്ല് മംഗലം റോഡിലെ പ്രധാന കാഴ്ചയാണ് ഈ വ്യത്യസ്ത ചുമരെഴുത്ത്.

പിണറായി വിജയൻ സർക്കാരിന്റെ കീഴിൽ കേരളം കൈവരിച്ച ഭരണ നേട്ടങ്ങളുയർത്തിയാണ് LDF സ്ഥാനാർഥി പി.ആർ അരവിന്ദാക്ഷനു വേണ്ടിയുള്ള ചുവരെഴുത്ത്.

500 സ്ക്വയർഫീറ്റോളം വരുന്ന നീളൻ മതിലിൽ 120 അടി നീളത്തിലാണ് സർക്കാരിൻ്റെ പാർപ്പിട പദ്ധതിയും സൗജന്യ റേഷൻ വിതരണവും കുടുംബാരോഗ്യകേന്ദ്രങ്ങളും പ്രളയ വീണ്ടെടുപ്പും പെൻഷൻ വിതരണവുമൊക്കെ ഇടം നേടിയിട്ടുണ്ട്.

സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള വോട്ട് അഭ്യർത്ഥനയ്ക്ക് പുറമെ അരവിന്ദാക്ഷൻ്റെ ഛായാചിത്രവും മതിലിൽ ഉണ്ട്. നീളമേറിയതും മനോഹരവുമായ ചുമരെഴുത്ത് ആരിലും കൗതുകമുണർത്തും. പ്രമുഖ കലാകാരൻ ഷാജു കുറ്റിക്കാടനാണ് 3 ദിവസം കൊണ്ട് സ്ഥാനാർത്ഥിയെയും ഇടത് ഭരണമികവിനെയും കളർഫുൾ ആക്കിയത്

കോവിഡ് കാലത്ത് കലാകാരന്മാർ നേരിടുന്ന തൊഴിൽ പ്രശ്നം ഉയർത്തി കാട്ടുന്നതിനോടൊപ്പം പ്രകൃതി സൗഹൃദമായ പ്രചാരണവുമാണ് ലക്ഷ്യമിടുന്നത് എന്ന് വടക്കാഞ്ചേരി നഗരസഭയിലെ മുൻ കൗണ്സിലർ കൂടി ആയിരുന്ന പി.ആർ അരവിന്ദാക്ഷൻ

കുടുംബാരോഗ്യ കേന്ദ്രം, അംഗനവാടി തുടങ്ങിയ സ്ഥാപനങ്ങളിൽ ഷാജുവിൻ്റെ ചിത്രങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. ഷാജു കുറ്റിക്കാടൻ്റെ പുതിയ സൃഷ്ടിയും നാട്ടിൽ തരംഗം തീർത്തു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here