കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമം കേരളത്തില്‍ നടപ്പിലാക്കില്ല; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഒരു കാരണവശാലും കാര്‍ഷിക നിയമം കേരളത്തില്‍ നടപ്പിലാക്കില്ല. ഇതിന്റെ പേരില്‍ കേന്ദ്രത്തിന്റെ ഏത് നടപടിയും നേരിടാന്‍ തയ്യാറാണ്. ഈ ആഴ്ച തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ്, എഎപി, ടിആര്‍എസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അതേസമയം കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച ചര്‍ച്ച നടത്തും. ഇത് ആറാം തവണയാണ് കേന്ദ്രം കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News