ആദ്യഘട്ട ഇലക്ഷന് ഒരു ദിനം മാത്രം ബാക്കി; വോട്ടുറപ്പിച്ച് സ്ഥാനാര്‍ത്ഥികളും നേതാക്കളും

ആദ്യ ഘട്ട ഇലക്ഷന് ഒരു ദിനം മാത്രം ബാക്കി നിള്‍ക്കെ സ്ഥാനാര്‍ത്ഥികളും നേതാക്കളും വീടുകയറിയുളള പ്രചരണത്തിലാണ് . അന്തിമമായി വോട്ടുറപ്പിക്കാനും വിട്ട് പോയ വോട്ടറാമാരെ നേരില്‍ കാണാനുമുളല തത്രപാടിലാണ് സ്ഥാനാര്‍ത്ഥികള്‍ . ഒരു മാസത്തിലെറെ നീണ്ട് നിന്ന ഇലക്ഷന്‍ പ്രചരണത്തിന്‍റെ അവസാന ദിനത്തിലും മുന്നണികള്‍ വീറുറ്റ പോരാട്ടത്തിലാണ്.

അഞ്ച് ജില്ലകളിലായി 28 ലക്ഷത്തിലെറെ വോട്ടറമാര്‍ പോളിങ്ങ് ബൂത്തിലേക്ക് നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
നിശബ്ദ പ്രചരണത്തിന്‍റെ അവസാന മണിക്കൂറിലൂം സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വോട്ടറമാരെ നേരില്‍ കാണുന്ന തിരക്കിലാണ് . സ്ളിപ്പുകള്‍ വീട്ടിലെത്തിച്ചും, ചിഹ്നം പരിചയപ്പെടുത്തിയും സ്ഥാനാര്‍ത്ഥികള്‍ വീടുകള്‍ കയറുന്ന തിരക്കിലാണ് .

ഏറെ വാശിയേറിയ മല്‍സരം നടക്കുന്ന തിരുവനന്തപുരം ജില്ലയില്‍ മൂന്ന് മുന്നണികളും കൊണ്ട് പിടിച്ച പ്രചരണത്തിലാണ്. യുവനിരയെ കളത്തിലിറക്കിയതിന്‍റെ ചുറുചുറുപ്പാണ് എല്‍ഡിഎഫിന്‍രെ പ്രതീക്ഷയെങ്കില്‍ ഭരണവിരുദ്ധ വികാരം ഉണ്ടെന്നും അത് വോട്ടായി മാറുമെന്നും യുഡിഎഫ് കരുതിുന്നു. അട്ടിമറി വിജയ പ്രതീക്ഷയാണ് ബിജെപി വെച്ച് പുലര്‍ത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News