മണിലാലിനെ കൊലപ്പെടുത്തിയ അശോകൻ മൃഗതുല്യനായി,മനുഷ്യത്വ രഹിതമായ പരിശീലനമാണ് ആർ.എസ്.എസ് നൽകുന്നത്:മന്ത്രി മേഴ്സികുട്ടിയമ്മ

മണിലാലിനെ കൊലപ്പെടുത്തിയ അശോകൻ മൃഗതുല്യനായി എന്ന് മന്ത്രി മേഴ്സികുട്ടിയമ്മ.മനുഷ്യത്വ രഹിതമായ പരിശീലനമാണ് ആർ.എസ്.എസ് നൽകുന്നത്.വർഗ്ഗീയത മനുഷ്യനെ മൃഗമാക്കിയതിന്റെ ഉദാഹരണമാണ് അശോകൻ.വർഗ്ഗീയതക്കെതിരെ ജനങൾ ശക്തമായ നിലപാട് സ്വീകരിക്കണം എന്നും
കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്നും മേഴ്‌സികുട്ടിയമ്മ പറഞ്ഞു.

കൊല്ലം മണ്‍റോതുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബി ജെ പിക്കെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നു വരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്.ബി ജെ പി സംസ്ഥാന അധ്യക്ഷനില്‍ നിന്ന് നേരിട്ട് അംഗത്വമെടുത്തയാളാണ് കൊലപാതകം നടത്തിയതെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. കൊലപാതക പരമ്പര നടത്തി പ്രകോപനം സൃഷ്ടിക്കാനുളള.ബി ജെ പി- കോണ്‍ഗ്രസ് ശ്രമം സംയമനത്തോടെ നേരിടണമെന്നും സിപിഐഎം പ്രസ്താവനയില്‍ പറഞ്ഞു,

മണിലാലിന്‍റെ കൊലപാതകത്തില്‍ രാഷ്ട്രീയ വിരോധം തന്നെയാണെന്നും. കൊലപാതകത്തില്‍ ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്നും ഭാര്യ രേണുക ആവശ്യപ്പെട്ടിരുന്നു .കൊലപാതകയുമായി തനിക്കും കുടുംബത്തിനും വ്യക്തിപരമായി ഒരു ബന്ധവുമില്ല വ്യക്തിവിരോധമാണെന്ന് ബിജെപിക്കാര്‍ പറയുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നുംബിജെപി പറയുംപോലെ ഞങ്ങള്‍ക്ക് ആരുമായും പങ്കുചേര്‍ന്ന് ബിസിനസ് ഇല്ലായിരുന്നുവെന്നും കൊല്ലപ്പെട്ട മണിലാലിന്‍റെ ഭാര്യ രേണുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News