കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾ കേരളത്തിൽ നടപ്പാക്കില്ല: കൃഷി മന്ത്രി വി എസ് സുനിൽകുമാർ

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്ക് എതിരെ കേരളം സുപ്രീം കോടതിയിലേക്ക്.കേന്ദ്രത്തിന്റെ കർഷക വിരുദ്ധ നിയമങ്ങൾ ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന കൃഷി മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു.ഇതിൻ്റെ പേരിൽ കേന്ദ്ര സർക്കാരിൻ്റെ ഏത് നടപടിയും നേരിടാൻ കേരളം തയ്യാർ ആണെന്നും മന്ത്രി.

രാജ്യത്തെ കർഷകരെ കൂടുതൽ ദുരിതത്തില്ലേക്ക് തള്ളി വിടുന്ന കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യ തലസ്ഥാനത്ത് കർഷക പ്രക്ഷോഭം ശകതമായി മുന്നോട്ട് പോകുന്ന വേളയിലാണ് കാർഷിക ബില്ലുകളെ നിയമപരമായും രാഷ്ട്രീയമായും നേരിടാൻ കേരളം തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി കർഷക വിരുദ്ധ നിയമങ്ങൾ കേരളം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും.അധികം വൈകാതെ ഈ ആഴ്ച തന്നെ കേരളം സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്‌തേക്കും.

കർഷക വിരുദ്ധ നിയമങ്ങൾ സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമം ഫെഡറിലിസത്തോടുള്ള വെല്ലുവിളി ആണെന്നും നിയമം കേരളത്തിൽ നടപ്പിലാക്കാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാരിൻ്റെ ഏത് നടപടി നേരിടാനും കേരളം തയ്യാർ ആണെന്നും കൃഷി മന്ത്രി വി.എസ് സുനിൽകുമാർ വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക വിരുദ്ധ ബില്ലുകൾക്ക് എതിരെയും സുപ്രീംകോടതിയെ സമീപിക്കാൻ അഡ്വക്കേറ്റ് ജനറലിന് സർക്കാർ നിർദ്ദേശം നൽകി.കാർഷിക ബില്ലുകളിൽ നയപരമായ തീരുമാനം എടുക്കാൻ മന്ത്രി വി.എസ് സുനിൽകുമാർ മുഖ്യമന്ത്രിക്ക് ഫയൽ കൈമാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News