‘കഴുത്തിൽ കത്തിമുനയുടെ തണുപ്പ് ഊർന്നിറങ്ങുന്ന അനുഭവമുണ്ടല്ലോ.. അത് ഏറ്റു വാങ്ങേണ്ടി വന്ന ഒരുത്തന്‍റെ അഭ്യർത്ഥന’

സിപിഐഎം പ്രവര്‍ത്തകന്‍ മണിലാലിന്‍റെ കൊലപാതകം രാഷ്ട്രീയ ലക്ഷ്യമല്ലെന്നും യാദൃശ്ചികമാണന്നും വരുത്തി തീര്‍ക്കാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പ്രതികരണവുമായി ഫെയ്സ്ബുക്ക് കുറിപ്പ്.

‘നാളെ തെക്കൻ കേരളം തെരഞ്ഞെടുപ്പിലേക്കു പോകുകയാണ്…. ഒരാളെ കൊന്ന്, അതിൻ്റെ സ്വാഭാവികമായ തിരിച്ചടിയുണ്ടാക്കി, അതിൻ്റെ പേരിൽ ചാനൽ ചർച്ചകളും കണ്ണുനീർപ്പുഴകളും സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമത്തിൻ്റെ ഭാഗമായിരുന്നു ഇന്നലത്തെ കൊലപാതകം, അല്ലാതെ അത് യാദൃച്ഛികമായിരുന്നു എന്നു വിശ്വസിക്കാൻ എനിക്കു സൗകര്യമില്ല..’ രാജ ഹരിപ്രസാദ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;

ഒരു സഖാവിനെക്കൂടി കുത്തിക്കൊന്നിട്ടുണ്ട്‌…. കൊല ചെയ്യപ്പെട്ടത് CPM കാരനും കൊന്നത് RSS കാരനും ആയതിൻ്റെ പേരിൽ ചർച്ചകളൊന്നും ഉണ്ടാകാനിടയില്ല…… ഒരു പത്രത്തിലെ ഹെഡ്ലൈൻ ശ്രദ്ധിച്ചു “റിസോർട്ട് ഉടമ കുത്തേറ്റു മരിച്ചു”….
നമ്മൾക്കെന്താണ് തോന്നുക?…. റിസോർട്ടു നടത്തിപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും തർക്കമാകാം കൊലപാതക കാരണം എന്നല്ലേ?…..
നാളെ തെക്കൻ കേരളം തെരഞ്ഞെടുപ്പിലേക്കു പോകുകയാണ്…. ഒരാളെ കൊന്ന്, അതിൻ്റെ സ്വാഭാവികമായ തിരിച്ചടിയുണ്ടാക്കി, അതിൻ്റെ പേരിൽ ചാനൽ ചർച്ചകളും കണ്ണുനീർപ്പുഴകളും സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമത്തിൻ്റെ ഭാഗമായിരുന്നു ഇന്നലത്തെ കൊലപാതകം, അല്ലാതെ അത് യാദൃച്ഛികമായിരുന്നു എന്നു വിശ്വസിക്കാൻ എനിക്കു സൗകര്യമില്ല……
നാലു മാസം…. അഞ്ചു സഖാക്കൾ……
ഒരു മാധ്യമവും ഒന്നും എഴുതിയില്ല, ഒരു ചാനലും പ്രൈം ടൈമിൽ ചർച്ച ചെയ്തില്ല…..
പഴയ ഒരോർമ്മയുണ്ടായിരുന്നു മനസ്സിൽ…SFI യുടെ സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായിരുന്ന KV സുധീഷിനെ നട്ടപ്പാതിരയ്ക്ക് വീടു ചവിട്ടിപ്പൊളിച്ച് അകത്തു കയറി മഴു കൊണ്ട് വെട്ടിക്കീറി കൊന്നതിനെക്കുറിച്ച് പിറ്റേ ദിവസം ദീപിക പത്രം ഒരു പോസ്റ്റിട്ടത് ഇത് വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ അപകടം മൂലമാണെന്നും ഒരു മൂർഖൻ പാമ്പിൻ്റെ ചിത്രത്തിൻ്റെ താഴെ സുധീഷിൻ്റെ ചിത്രം ഇട്ടു കൊണ്ടുമായിരുന്നു……
ദീപികയുടെ തൃശ്ശൂർ ഓഫീസ് തല്ലിപ്പൊളിക്കാൻ ഞങ്ങൾ തീരുമാനിച്ചു…. അപ്പുറത്തെ മുറിയിലിരിക്കുന്ന മാമക്കുട്ടിയേട്ടൻ്റെ കേൾവിശക്തി അപാരമായിരുന്നു…. പുള്ളി കർശന നിർദ്ദേശവുമായെത്തി…. മനസ്സില്ലാ മനസ്സോടെ ഞങ്ങളാ പരിപാടി ഉപേക്ഷിച്ചു….
സഖാക്കളോട് രണ്ടു കാര്യങ്ങൾ….
1. ഇരുളിൻ്റെ മറ തേടിയെത്തുന്ന വാളിൻ്റെ വായ്ത്തലപ്പും കൂർത്ത കത്തിമുനമ്പുകളും നമ്മളെ തേടിയിരിക്കുന്നുണ്ട്…. സൂക്ഷിക്കുക….
2. എന്തു പ്രകോപനമുണ്ടായാലും സംയമനം പാലിക്കുക….
അവസാനത്തെ ചിരി അവരുടേതാകരുത്…….,
കഴുത്തിൽ കത്തിമുനയുടെ തണുപ്പ് ഊർന്നിറങ്ങുന്ന അനുഭവമുണ്ടല്ലോ…. അത് ഏറ്റു വാങ്ങേണ്ടി വന്ന ഒരുത്തൻ്റെ അഭ്യർത്ഥനയാണ്……

ഒരു സഖാവിനെക്കൂടി കുത്തിക്കൊന്നിട്ടുണ്ട്‌…. കൊല ചെയ്യപ്പെട്ടത് CPM കാരനും കൊന്നത് RSS കാരനും ആയതിൻ്റെ പേരിൽ…

Posted by Raja Hariprasad on Monday, 7 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel