തിരുവനന്തപുരം: പുതിയ കാലത്ത് ആഘോഷങ്ങളെല്ലാം സോഷ്യൽമീഡിയയിലേക്ക് ചേക്കേറിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യവും ഒട്ടും വ്യത്യസ്തമല്ല. കോവിഡ് കാലത്ത് രാഷ്ട്രീയ വാദപ്രതിവാദങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമെല്ലാം സോഷ്യൽമീഡിയയിലൂടെ തന്നെയാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ പ്രചാരണത്തിൽ വാട്‌സ്ആപ്പിനുള്ള പങ്കും ചെറുതല്ല.
സോഷ്യൽലോകത്ത് ട്രെൻഡ് ആയിക്കൊണ്ടിരിക്കുന്ന സ്റ്റിക്കറുകൾ ഉപയോഗിച്ചും തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കാൻ ഇപ്പോഴിതാ അവസരം ഒരുങ്ങിയിരിക്കുകയാണ്. ‘സ്റ്റിക്കർഹണ്ട്’ മൊബൈൽ ആപ്പ് ആണ് ഉപഭോക്താക്കളുടെ ഇഷ്ടപ്പെട്ട രാഷ്ട്രീയ പാർട്ടിക്ക് അനുസൃതമായ സ്റ്റിക്കറുകൾ സമ്മാനിക്കുക. ഇതുവഴി തെരഞ്ഞെടുപ്പ് പ്രചാരണവും വ്യത്യസ്തവും ന്യൂജെനും ആക്കാമെന്നതാണ് സവിശേഷത.
മൊബൈൽഫോൺ ആപ്പായ സ്റ്റിക്കർഹണ്ട് വഴി വാട്‌സ്ആപ്പിലേക്ക് ചേർക്കുന്ന സ്റ്റിക്കറുകൾ ഇനി നിങ്ങളുടെ രാഷ്ട്രീയം സംസാരിക്കും.
വാട്‌സ്ആപ്പ് സ്റ്റിക്കറുകൾ ലഭിക്കുന്ന മൊബൈൽ ആപ്പായ ‘സ്റ്റിക്കർഹണ്ട്’ പ്ലേസ്‌റ്റോറിൽ ഇതിനോടകം തന്നെ പബ്ലിഷ് ചെയ്തിട്ടുണ്ട്. പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് ലളിതമായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ മൊബൈൽ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബിഗ്‌സോഫ്റ്റ് ടെക്‌നോളജീസ് എൽഎൽപി ആണ് ‘സ്റ്റിക്കർ ഹണ്ട്’ എന്ന വാട്‌സ് ആപ്പ് സ്റ്റിക്കേഴ്‌സ് എന്ന മൊബൈൽ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
കസ്റ്റമൈസ് ചെയ്ത് ഈ മൊബൈൽ ആപ്പിലൂടെ ഉപഭോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് സ്റ്റിക്കറുകൾ ഉണ്ടാക്കാൻ കഴിയുന്ന ഓപ്ഷനും ഉണ്ട്.
തെരഞ്ഞെടുപ്പ് കാലത്ത് മാത്രമല്ല എല്ലാ ആഘോഷ വേളകളിലും സ്റ്റിക്കർഹണ്ട് ആപ്പ് ഉപയോഗിക്കാവുന്നതാണ്. ജനുവരി ഒന്ന് മുതൽ ചലച്ചിത്ര അഭിനേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള സ്റ്റിക്കറുകളും, ട്രോൾ സ്റ്റിക്കേഴ്സ് ,
ബർത്‌ഡേ, വിവാഹം, ആനിവേഴ്‌സറി, സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങൾ, ഇവന്റുകൾ സാമൂഹ്യവും സാംസ്കാരികവും മതപരവും ആയ സ്റ്റിക്കേഴ്സ് ,തുടങ്ങിയ എല്ലാ സന്ദർഭങ്ങൾക്കും ഉള്ള സ്റ്റിക്കറുകൾ ലഭ്യമാകുമെന്നാണ്. നിർമ്മാതാക്കൾ പറയുന്നത്

Get real time update about this post categories directly on your device, subscribe now.