കൊല്ലപ്പെട്ട സിപിഐഎം പ്രവർത്തകന്‍ മണിലാലിന് അഭിവാദ്യമര്‍പ്പിച്ച് ആരോഗ്യമന്ത്രി കെ കെ ശെെലജ ടീച്ചര്‍

കൊല്ലം മൺറോ തുരുത്തിൽ കൊല്ലപ്പെട്ട സിപിഐഎം പ്രവർത്തകനായ മണിലാലിന് അഭിവാദ്യമര്‍പ്പിച്ച് ആരോഗ്യമന്ത്രി കെ കെ ശെെലജ ടീച്ചര്‍.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ കൊലപാതകത്തെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എല്ലാവരും അപലപിക്കണമെന്നും സമാധാനപരമായ തെരഞ്ഞെടുപ്പിന് എല്ലാവരും തയ്യാറാകണമെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ശെെലജ ടീച്ചര്‍ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;

കൊല്ലം മൺറോ തുരുത്തിൽ സിപിഐ എം സജീവ പ്രവർത്തകനായ സ. മണിലാലിനെ ക്രൂരമായി കൊലപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ബിജെപി-ആർഎസ്‌എസ്-കോൺഗ്രസ് പ്രവർത്തകർ ക്രൂര കൊലപാതകത്തിനിരയാക്കുന്ന അഞ്ചാമത്തെ സിപിഐ എം പ്രവർത്തകനാണ് സ. മണിലാൽ. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ കൊലപാതകത്തെ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എല്ലാവരും അപലപിക്കണം. സമാധാനപരമായ തെരഞ്ഞെടുപ്പിന് എല്ലാവരും തയ്യാറാകണം. പ്രിയ സഖാവിന് അഭിവാദ്യങ്ങൾ.

കൊല്ലം മൺറോ തുരുത്തിൽ സിപിഐ എം സജീവ പ്രവർത്തകനായ സ. മണിലാലിനെ ക്രൂരമായി കൊലപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ നാല്…

Posted by K K Shailaja Teacher on Monday, 7 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News