പോളിങ്ങ് ബൂത്തുകളിൽ പോകുമ്പോള്‍ കയ്യിൽ പേന കരുതണം, മാസ്ക് ശരിയായി ധരിക്കണം, ശാരീരിക അകലം പാലിക്കണം; മുഖ്യമന്ത്രി

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വലിയ ജാഗ്രത പാലിച്ചുകൊണ്ട് വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പോളിങ്ങ് ബൂത്തുകളിൽ പോകുന്നവർ സ്വന്തമായി പേന കയ്യിൽ കരുതണമെന്നും മാസ്ക് ശരിയായ രീതിയിൽ ധരിക്കാനും ശാരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം ചൊവ്വാഴ്ച നടക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വലിയ ജാഗ്രത പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
അതിനാൽ അധികൃതരെടുക്കുന്ന മുൻകരുതലുകളോട് ജനങ്ങൾ പൂർണ്ണമനസ്സോടെ സഹകരിക്കണം.
പോളിങ്ങ് ബൂത്തുകളിൽ പോകുന്നവർ സ്വന്തമായി പേന കയ്യിൽ കരുതണം. മാസ്ക് ശരിയായ രീതിയിൽ ധരിക്കാനും ശാരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം.
വോട്ടിങ്ങ് നടക്കുന്ന സ്ഥലങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകുമെന്നതിനാൽ രോഗ്യവ്യാപനത്തിന് സാധ്യതയുണ്ട്. രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം ചൊവ്വാഴ്ച നടക്കുകയാണ്. കോവിഡ് മഹാമാരിയുടെ…

Posted by Pinarayi Vijayan on Monday, 7 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News